ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
കുവൈത്ത് സിറ്റി : ഇസ്രാഈല്‍ ആക്രമണത്തിനിരയായ ലബനന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത്. വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യ, ലെബനീസ് റിപ്പബ്ലിക്കിന്റെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുള്ള ബൗ ഹബീബിനെ ഫോണില്‍ വിളിച്ചു. ലബനനോടും അവിടുത്തെ സഹോദരങ്ങളോടും കുവൈത്തിന്റെ ഐക്യദാര്‍ഢ്യവും എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണയും അദ്ദേഹം അറിയിച്ചു. സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുമെന്നും ലെബനോന് നേരിടുന്ന എല്ലാ ആക്രമണങ്ങളെയും കുവൈത്ത് ഭരണകൂടം അപലപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.