ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ : ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്്മെന്റ് ക്രിയേറ്റീവ് കെയര്‍ ഡിപ്ലോമ ഏഴാമത് പതിപ്പിന് തുടക്കം. സര്‍ഗാത്മക വ്യക്തിത്വ വിശകലന പരീക്ഷയില്‍ വിജയിച്ച 45 ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് അബുദാബി പോലീസുമായി സഹകരിച്ചും ചില യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെയും കൂടിയാണ് കോഴ്സ് നടത്തുന്നത്. യോഗ്യത,സ്ഥാപനം,പ്രോജക്ടുകള്‍ മൂന്ന് ഘട്ടങ്ങളായി തിരിച്ചാണ് ക്രിയേറ്റീവ് കെയര്‍ ഡിപ്ലോമ കോഴ്സുകള്‍ നടത്തുന്നത്.
ഉേദ്യാഗസ്ഥരുടെ കഴിവുകള്‍ വര്‍ധിപ്പിച്ചു നവീകരണത്തിലും സുസ്ഥിര വികസനത്തിലും അവരെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിപ്പിക്കുക എന്നതാണ് ഡിപ്ലോമയുടെ പ്രധാനലക്ഷ്യം.ഇമിഗ്രേഷന്‍ വകുപ്പില്‍ സര്‍ഗാത്മകതയും നൂതനത്വവുമുള്ള തൊഴില്‍ സംസ്കാരം വളര്‍ത്തിയെടുക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഡിപ്ലോമ നടപ്പിലാക്കുന്നതെന്ന് ഇന്‍സ്റ്റിറ്റിയൂഷണല്‍ സപ്പോര്‍ട്ട് സെക്ടറിന്റെ അസിസ്റ്റന്റ് ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുസ്സമദ് ഹസന് സുലൈമാന്‍ പറഞ്ഞു.
വിവിധ പതിപ്പുകള്‍ നവീകരണത്തിന് കൂടുതല്‍ സാധ്യതകളാണ് ഒരുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കോഴ്സ്. ഭാവി ദീര്‍ഘവീക്ഷണം,സര്‍ഗാത്മകവും വിമര്‍ശനാത്മകവുമായ ചിന്തകള്‍, തന്ത്രപരമായ ആസൂത്രണം, വൈകാരിക ബുദ്ധി എന്നിവ കോഴ്സിന്റെ പ്രധാന ഘടകങ്ങളാണ്.
പഠനത്തിന്റെ എല്ലാ ഘട്ടങ്ങളിലും വിദഗ്ധരും അക്കാദമിക ഉപദേശകരും പങ്കെടുക്കുമെന്നും ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. ഡിസംബര്‍ അവസാനത്തോടെ ആശയങ്ങളെ നൂതന മാതൃകകളാക്കി മാറ്റുന്നതിനുള്ള പഠനവും ഭാവി പ്രോജക്ടുകള്‍ തുടങ്ങുന്നതിനുള്ള പരിശീലനവും ഉണ്ടായിരിക്കുമെന്ന് ദുബൈ ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു.