ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
കുവൈത്ത് സിറ്റി : രാജ്യത്തിന്റെ അന്തസ്സും അന്താരാഷ്ട്ര നിലവാരവും കാത്തുസൂക്ഷിക്കുന്ന വിധം ധന വിനിമയ സംവിധാനങ്ങളില്‍ പരിശോധന ശക്തമാക്കാന്‍ മന്ത്രിസഭാ നിര്‍ദ്ദേശിച്ചു. ബയാന്‍ പാലസില്‍ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അല്‍ അബ്ദുല്ല അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ചുള്ള കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ധനകാര്യ മന്ത്രി നൂറ അല്ഫസാം സാമ്പത്തിക കുറ്റകൃത്യങ്ങളും അവയെ ചെറുക്കാനുള്ള സംവിധാനങ്ങളും വിവരിച്ചുകൊണ്ട് ദൃശ്യാവതരണം നടത്തി. വര്‍ധിച്ചുവരുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള അന്താരാഷ്ട്ര മാര്‍ഗങ്ങള്‍, ഇവ്വിഷയകമായി കുവൈത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും വിലക്കുകളും ശിക്ഷണ രീതികളും കാബിനറ്റ് അവലോകനം ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ ഫണ്ടിംഗ് തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പിടികൂടുന്നതിനും ധന വിനിമയ രംഗത്ത് കടുത്ത നിയന്ത്രണങ്ങള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ടായി. ഇതിനായി ഭീകരവാദ വിരുദ്ധ ഫണ്ടിംഗ് സമിതിയെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.