മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
അബുദാബി : അബുദാബി കെഎംസിസിയുടെ നേതൃത്വത്തില്‍ പ്രവാസി വിമാനയാത്ര നിരക്ക്, പ്രവാസി വോട്ടവകാശം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ മുന്‍നിര്‍ത്തി ഡിസംബര്‍ ആദ്യ വാരം ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ‘ഡയസ്പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ യുടെ യുഎഇ തലത്തിലുള്ള ഔദ്യോഗിക പ്രഖ്യാപന പ്രചാരണ കണ്വെന്ഷന് നാളെ വൈകുന്നേരം 8.30 ന് അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ നടക്കും. യുഎഇലെ മുപ്പതില്പരം പ്രവാസി സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്ന സമ്മിറ്റില്‍ കേരളത്തില്‍ നിന്നുള്ള എം പി മാര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നേരത്തെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന പരിപാടി വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ഡിസംബറിലേക്കു നീട്ടിവെക്കുകയായിരുന്നു.