ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎയില്‍ എത്തിയ തൃശൂര്‍ ജില്ലാ മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് ജാഫര്‍ സാദിഖ്, സെക്രട്ടറി കെകെ ഹംസക്കുട്ടി എന്നിവര്‍ക്ക് തൃശൂര്‍ ജില്ലാ കെഎംസിസി കമ്മിറ്റി സ്വീകരണം നല്കി. സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലയിലെ പുതിയ നേതൃത്വത്തില്‍ പ്രവാസികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കെ.കെ ഹംസക്കുട്ടിയിലൂടെ ലഭ്യമായതില്‍ അദ്ദേഹം സന്തോഷം അറിയിച്ചു. തൃശൂര്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളെയും ഒത്തൊരുമയോടെ മുന്നോട്ടു നയിക്കുന്ന ജില്ലാ കെഎംസിസി നേതൃത്വത്തിന് സംസ്ഥാന കമ്മിറ്റിയുടെ പിന്തുണയും അറിയിച്ചു. അബുദാബി കെഎംസിസി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അന്‍വര്‍ കയ്പമംഗലം അധ്യക്ഷനായി. ഹക്കീം റഹ്മാനി പ്രാര്‍ത്ഥന നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ജലാലുദ്ദീന്‍ പി.വി സ്വാഗതവും ട്രഷറര്‍ ഹൈദര്‍ അലി നന്ദിയും പറഞ്ഞു. ജാഫര്‍ സാദിഖിനെ റഷീദ് പട്ടാമ്പിയും സെക്രട്ടറി കെകെ ഹംസക്കുട്ടിയെ റസാഖ് ഒരുമനയൂരും ഷാള്‍ അണിയിച്ചു. തൃശൂര്‍ സിഎച്ച് സെന്റര്‍ മെമ്പര്‍ഷിപ്പ് കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ മണ്ഡലം നേതാക്കള്‍ വിശദീകരിച്ചു. കെഎംസിസി മുന്‍ ജില്ലാ സെക്രട്ടറി സിദ്ദീഖ് തളിക്കുളം,മുന്‍ ജില്ലാ ട്രഷറര്‍ ഷഫീഖ് മാരേക്കാട്,ഇസ്ലാമിക് സെന്റര്‍ എജ്യൂക്കേഷന്‍ സെക്രട്ടറി ഹാഷിം ഒരുമനയൂര്‍, ഫൈസല്‍ കടവില്‍(ഗുരുവായൂര്‍),അബ്ദുല്ല ചേലക്കോട് (ചേലക്കര),സഗീര്‍ കരിപ്പാക്കുളം (കൊടുങ്ങല്ലൂര്‍),അഷിഫ്(കയ്പമംഗലം),ഹക്കീം (കുന്നംകുളം),നഹാസ് (കടപ്പുറം പഞ്ചായത്ത്), സമദ് കെ.കെ (പുന്നയൂര്‍ പഞ്ചായത്ത്) പ്രസംഗിച്ചു. ജാഫര്‍ സാദിഖും കെകെ ഹംസക്കുട്ടിയും മറുപടി പ്രസംഗം നടത്തി. തുടര്‍ന്ന് നേതാക്കളും പ്രവര്‍ത്തകരും അബുദാബി ഗള്‍ഫ് ചന്ദ്രിക ഒഫീസ് സന്ദര്‍ശിച്ചു.