ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
മസ്കത്ത് : സമസ്ത ഇസ്ലാമിക് സെന്റര്‍ ഒമാന്‍ നാഷണല്‍ കമ്മിറ്റി 2024-2026 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിനുള്ള മെമ്പര്‍ഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം എസ്ഐസി പ്രസിഡന്റ് അന്‍വര്‍ ഹാജിക്ക് ആദ്യ മെമ്പര്‍ഷിപ്പ് നല്കി ബഷീര്‍ ഫൈസി ദേശമംഗലം നിര്‍വഹിച്ചു. ഇന്നു മുതല്‍ ഏരിയകളില്‍ മെമ്പര്‍ഷിപ്പ് വിതരണം ആരംഭിച്ചു. 20ന് മുമ്പായി ഏരിയ കമ്മിറ്റികള്‍ നിലവില്‍ വരും. നവംബര്‍ അഞ്ചിന് മുമ്പ് സെന്‍ട്രല്‍ കമ്മിറ്റിയും 20ന് മുമ്പ് നാഷണല്‍ കമ്മിറ്റിയും നിലവില്‍ വരും. തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ മേഖലാ തലങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതിന് വേണ്ടി കോര്‍ഡിനേറ്റര്‍മാരെ നിശ്ചയിച്ചു. ശര്‍ഖിയ:ശിഹാബ്,സൂര്,ബാത്തിന: ഷുക്കൂര്‍ ഹാജി,വസതിയ:കെഎന്‍എസ് മൗലവി,ആസിമ: സക്കീര്‍ ഫൈസിദോഫാര്,അന്‍വര്‍ ഹാജി എന്നിവരാണ് കോര്‍ഡിനേറ്റര്‍മാര്‍.