ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
മസ്കത്ത് : തിരുചര്യ മുറുകെ പിടിച്ചും പ്രവാചക ജീവിതം വ്യക്തമായി കാണിച്ചുതന്ന അനുചരമാരുടെ ജീവിതരീതി മനസിലാക്കിയും തിരുനബിയെ സ്നേഹിച്ചാല്‍ ആനുകാലിക സമസ്യകള്‍ക്ക് വ്യക്തമായ പരിഹാരം ലഭിക്കുമെന്ന് നജീബ് മൗലവി അഭിപ്രായപ്പെട്ടു. ആനുകാലിക വിഷയങ്ങളില്‍ പലതിലും പ്രവാചകാധ്യാപനങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതിന്റെ അപകടങ്ങളാണ് പല തെറ്റിദ്ധാരണകള്‍ക്കും വഴി വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐസിഎസ് മസ്കത്ത് ഘടകവും അല്‍ഖൂദ് തഅ്ലീമുല് ഖുര്‍ആന്‍ മദ്രസ സിഎം സെന്ററും സംഘടിപ്പിച്ച മീലാദ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.
സ്വാഗതസംഘം ചെയര്മാന് സയ്യിദ് എകെകെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റഹീം വറ്റല്ലൂര്‍, അശ്റഫ് നാദാപുരം, മുഹമ്മദ് വാണിമേല്‍,സുലൈമാന്‍ ലംകി പ്രസംഗിച്ചു. മദ്രസാ വിദ്യാര്‍ത്ഥികളുടെ വൈവിധ്യ കലാപരിപാടികള്‍ നടന്നു. മദ്രസാ വിദ്യാര്‍ത്ഥികളും അജ് വാദഫ് സംഘവും അവതരിപ്പിച്ച ദഫ് പ്രോഗ്രാം ശ്രദ്ധേയമായി. പൊതുപരീക്ഷാ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നജീബ് മൗലവി വിതരണം ചെയ്തു.
അബൂബക്കര്‍ ഒമ്പത് കണ്ടം അധ്യക്ഷനായി. യൂനുസ് വഹബി വലകെട്ട് സ്വാഗതവും അയ്യൂബ് പള്ളിയത്ത് നന്ദിയും പറഞ്ഞു. അശ്റഫ് പൊയ്ക്കര,അശ്റഫ് പുത്തലത്ത്,സാജിദ് കകംവള്ളി,വിവി അബ്ദുല്ല,മുഹമ്മദ് ചാത്തോത്ത്,റഫീഖ് മുസ്്ലിയാര്‍ വയനാട്,ഹുസൈന് സഖാഫി,അബുബക്കര്‍ പറമ്പത്ത് പങ്കെടുത്തു.