ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ഷാര്‍ജ : യുഎഇ തിരുവള്ളൂര്‍ ടൗണ്‍ മുസ്ലിം ജമാഅത്ത് ‘ഇശ്ഖേ റബീഅ് മീലാദ്’ മീലാദ് സംഗമവും 38 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ചാത്തോത്ത് യൂസുഫിന് യാത്രയയപ്പും സംഘടിപ്പിച്ചു. ഷാര്‍ജ അല്‍ സാഹിയ ബുക്ക് അതോറിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢമായ മൗലിദ് സദസിന് ഭാരവാഹികളും നേതാക്കളും നേതൃത്വം നല്കി. പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തി. പരസ്പരം വെറുപ്പിന്റെ കാര്‍മേഘങ്ങള്‍ മനസുകളില്‍ നിന്നും മാറ്റി സ്നേഹത്തിന്റെ മാധുര്യം നുകര്‍ന്ന് തിരുനബി (സ)യുടെ സ്നേഹം സമ്പാദിക്കണമെന്നും തങ്ങള്‍ പറഞ്ഞു. ചിങ്ങാണ്ടി ഷൗക്കത്ത് ദാരിമി ഉദ്ഘാടനം ചെയ്തു.
യാത്രയയപ്പ് ചടങ്ങില്‍ സി.കെ സൂപ്പി,അഷ്റഫ് നജാത്ത്,സി.കെ കുഞ്ഞബ്ദുല്ല,മെഹ്്റൂഫ് നാലുപുരക്കല്‍,റിയാസ് ചാലിക്കണ്ടി, സൈഫുദ്ദീന് കണ്ടിയില്‍, ടി.എച്ച് സൂപ്പി,അച്ഛംവീട്ടില് അഷ്റഫ്,മുഹമ്മദ് കവുന്തമ്മല്‍ പ്രസംഗിച്ചു. ചാത്തോത്ത് യൂസുഫ് തന്റെ പ്രവാസകാല അനുഭവങ്ങള്‍ പങ്കുവച്ചു.
തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ നടന്നു. കെ.ടി അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി. തറവട്ടത്ത് അബ്ദുസ്സലാം സ്വാഗതവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനറല്‍ സെക്രട്ടറി സി.കെ മുഹമ്മദ് നന്ദിയും പറഞ്ഞു.