ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
റിയാദ് : സഊദി അറേബ്യയിലെ ആസ്റ്റര്‍ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മുഹമ്മദ് അല്ഷമാരിയെ നിയമിച്ചതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ അറിയിച്ചു. നേരത്തെ സഊദി കായിക മന്ത്രാലയത്തില്‍ സ്പോര്‍ട്സ് മെഡിസിന് അഡൈ്വസറായിരുന്നു.
അറാംകോ,സാബിക്,റോയല്‍ കമ്മീഷന് ഹോസ്പിറ്റല്‍,മെഡ് ഗള്‍ഫ്,ഡോ.സുലൈമാന്‍ അല്‍ ഹബീബ് തുടങ്ങിയ മുന്‍നിര സ്ഥാപനങ്ങളില്‍ അദ്ദേഹം നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഹെല്‍ത്ത് കെയര്‍ സ്ട്രാറ്റജി,കണ്‍സല്‍ട്ടിങ്,ഇന്‍വെസ്റ്റ്മെന്റ്,ഓപറേഷന്‍സ് മാനേജ്മെന്റ് എന്നിവയില്‍ വൈദഗ്ധ്യമുള്ള മുഹമ്മദ് അല്‍ഷമാരി,രോഗീ സംരക്ഷണത്തിലും ഇന്‍ഷൂറന്‍സ് രംഗത്തും രണ്ടു പതിറ്റാണ്ടോളം അനുഭവ സമ്പത്തുള്ള വ്യക്തിത്വമാണ്. ആസ്റ്റര്‍ ആശുപത്രികളുടെ വിപുലീകരണ പദ്ധതികള്‍ ഊര്‍ജിതമാക്കാനും ഹെല്‍ത്ത് കെയര്‍ രംഗത്തെ സാന്നിധ്യം ശക്തമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.