ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
പശ്ചിമേഷ്യയില്‍ നിന്നും ജപ്പാനിലേക്കുള്ള എണ്ണ കയറ്റുമതിയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി കണക്ക്. ജപ്പാനിലേക്കുള്ള അസംസ്കൃത എണ്ണ കയറ്റുമതിയില്‍ കുവൈത്തിനുണ്ടായത് ഇരുപത് ശതമാനത്തോളം കുറവാണ്. ആഗസ്ത് മാസത്തെ പ്രതിദിന കയറ്റുമതി ശരാശരി 1.24 ലക്ഷം ബാരല്‍ എണ്ണയായിരുന്നു.ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18.1 ശതമാനത്തിന്റെ കുറവാണ്. ആഗസ്തില്‍ 3.84 ദശലക്ഷം ബാരല്‍ അസംസ്കൃത എണ്ണയാണ് കുവൈത്ത് കയറ്റുമതി ചെയ്തത്. ജപ്പാനിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാമതാണ് കുവൈത്ത്. ജപ്പാന് 94.8 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്നത് പശ്ചിമേഷ്യയില്‍ നിന്നുമാണ്. ജപ്പാനിലേക്കുള്ള അസംസ്കൃത എണ്ണ കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് യു എ ഇയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10.9 ശതമാനം ഇടിവാണ് യു എ ഇ ക്കുണ്ടായത്. യു എ ഇ യുടെ പ്രതിദിന കയറ്റുമതി 1.02 ദശലക്ഷം ബാരല്‍ എണ്ണയായി കുറഞ്ഞു. സൗദി അറേബ്യയുടെ 2.6 ശതമാനം ഇടിഞ്ഞ് പ്രതിദിന കയറ്റുമതി 8.76 ലക്ഷം ബാരലായി കുറഞ്ഞു. ചൈനയ്ക്കും യുഎസിനും ശേഷം ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവാണ് ജപ്പാന്.