ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ ആതിഥേയത്വത്തില്‍ അബുദാബിയില്‍ നടക്കുന്ന മൂന്നാമത് യുഎന്‍ പൊലീസ് പെര്‍ഫോമന്‍സ് ശില്പശാലയില് പങ്കെടുക്കാന്‍ എത്തിയവരെ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സ്വീകരിച്ചു. അബുദാബിയിലെ ഖാസര്‍ അല്‍ ബഹറില്‍ നടന്ന സംഗമത്തില്‍ അതിഥികളെ പ്രസിഡന്റ് അഭിവാദ്യം ചെയ്തു. വെല്ലുവിളികളെ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെ മികച്ച പ്രവര്‍ത്തന രീതികള്‍ക്ക് അനുസൃതമായി പൊലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന മികച്ച നിര്‍ദേശങ്ങള്‍ പങ്കുവക്കുകയും ആശയങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുന്ന യുഎന്‍ പൊലീസിന്റെ ശ്രമങ്ങള്‍ വിജയം വരിക്കട്ടെയെന്ന് പ്രസിഡന്റ് ആശംസിച്ചു.
സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതിനുള്ള അവരുടെ കഴിവ് ശക്തിപ്പെടുത്തുന്നതിന് അന്താരാഷ്ട്ര ഏജന്‍സികള്‍ക്കിടയില്‍ സംഭാഷണത്തിന്റെയും വൈദഗ്ധ്യത്തിന്റെയും അനുഭവങ്ങളുടെയും കൈമാറ്റത്തിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.സുരക്ഷിത സമൂഹങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര സഹകരണവും ഏകോപനവും വര്‍ധിപ്പിക്കുന്നതിനുള്ള യുഎഇയുടെ നിരന്തരമായ പ്രതിബദ്ധതയും പ്രസിഡന്റ് ആവര്‍ത്തിച്ചു. സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതില്‍ അന്താരാഷ്ട്ര പൊലീസ് സേനകള്‍ വഹിക്കുന്ന സുപ്രധാന പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
പ്രത്യേകിച്ച് സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ ഐക്യരാഷ്ട്ര സഭയുടെ പൊലീസ് സംഘം ചെയ്യുന്ന സേവനങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. യുഎന്‍ ആസ്ഥാനത്തിന് പുറത്ത് മൂന്നാം തവണയാണ് ശില്പശാല നടക്കുന്നത്. യുദ്ധങ്ങളിലും പ്രതിസന്ധികളിലും സമാധാന പരിപാലന പ്രവര്‍ത്തനങ്ങളില്‍ യുഎന്‍ പൊലീസ് സേനയുടെ പ്രകടനവും മാനേജ്മെന്റ് വൈദഗ്ധ്യവും മെച്ചപ്പെടുത്തുന്നതിനാണ് പരിശീലനം.
അന്താരാഷ്ട്ര പൊലീസിന്റെ ഭാവി ചട്ടക്കൂടുകള്‍,വികസന അവസരങ്ങള്‍,വെല്ലുവിളികള്‍ നേരിടാനുള്ല മാര്‍ഗങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശില്പശാല സഹായകമാകും. യുഎഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാനും സ്വീകരണച്ചടങ്ങില്‍ പ്രസിഡന്റിനെ അനുഗമിച്ചു.