ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : അന്താരാഷ്ട്ര മത്സരങ്ങളില്‍ യുഎഇയെ പ്രതിനിധീകരിച്ച് അവാര്‍ഡ് നേടിയ വിദ്യാര്ഥിി പ്രതിഭകള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആദരം. പ്രതിഭ തെളിയിച്ച മിടുക്കരായ വിദ്യാര്‍ത്ഥികളുമായി ഇന്നലെ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ ഖസര്‍ അല്‍ ബഹറില്‍ നടന്ന സംഗമത്തില്‍ ബാലിയിലെ ഈ വര്‍ഷത്തെ ഇന്തോനേഷ്യ ഇന്‍വെന്റേഴ്സ് ഡേയിലും ഇന്റര്‍നാഷണല്‍ ഇക്കണോമിക്സ് ഒളിമ്പ്യാഡിലും നിരവധി മെഡലുകളും അവാര്‍ഡുകളും നേടിയ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധേയമായ നേട്ടങ്ങളില്‍ ശൈഖ് മുഹമ്മദ് അഭിമാനം പങ്കുവച്ചു. വിദ്യാര്‍ത്ഥികളുടെ അര്‍പ്പണബോധത്തെയും കഠിനാധ്വാനത്തെയും പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു.
അവരുടെ വിജയം അവരുടെ സ്വന്തം അഭിലാഷങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിച്ചുവെന്നും ആഗോള വേദിയില്‍ യുഎഇയിലെ യുവാക്കളുടെ കഴിവുകള്‍ പ്രകടമാക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇനിയും തുടര്‍ച്ചയായ വിജയങ്ങള്‍ തേടിവരട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
നവീകരണം,ശാസ്ത്രം,സാങ്കേതികവിദ്യ,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയ്ക്ക് യുഎഇ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും വികസനത്തിലും പുരോഗതിയിലും അവര്‍ വഹിക്കുന്ന പ്രധാന പങ്ക് തിരിച്ചറിഞ്ഞ് രാജ്യത്തിന്റെ കൂടുതല്‍ സമ്പന്നമായ ഭാവി കെട്ടിപ്പടുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. സ്വന്തമായും സമൂഹത്തിനാകമാനമായും പ്രയോജനം ചെയ്യുന്ന ആത്മവിശ്വാസവും പുതിയ കഴിവുകളും നേടുന്നതിന് പഠന യാത്രകള്‍ തുടരാനും അദ്ദേഹം വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു. വിദ്യാര്‍ത്ഥികള്‍ പ്രസിഡന്റിനെ കണ്ടതിലുലഌസന്തോഷവും പ്രകടിപ്പിച്ചു.