ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ : ദുബൈയിലെ ഗതാഗത രംഗത്ത് വലിയ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ് ആര്‍ടിഎ. അഞ്ചു വര്‍ഷത്തേക്കുള്ള വളരെ വിപുലമായ വികസന പദ്ധതികളാണ് ആര്‍ടിഎ പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതി, ആരോഗ്യ, സുരക്ഷ മേഖലയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് പദ്ധതി. അഞ്ചു വര്‍ഷത്തിനിടെ 133 പുതിയ സംരംഭങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. എമിറേറ്റില്‍ നടപ്പിലാക്കിയ എല്ലാ പദ്ധതികളിലും സേവനങ്ങളിലും അന്തര്‍ദേശീയ നിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി എഐ അപ്ലിക്കേഷനുകളും ഉപയോഗിക്കും. മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് നിവാരമുള്ള സൗകര്യങ്ങള്‍ നല്കുന്നതിനുമാണ് പദ്ധതികളെന്ന് ആര്‍ടിഎ എക്സില്‍ കുറിച്ചു..