27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : അല്‍ നഹ്ദ ശംസുല്‍ ഉലമ ഇസ്ലാമിക് സെന്ററിന്റെ കീഴിലുള്ള മദ്രസ വിദ്യാര്‍ത്ഥികളുടെ മീലാദ് ആഘോഷം ‘റബീഹ്’24 നെസ്റ്റോ മിയ മാളില്‍ പ്രൗഢമായി സംഘടിപ്പിച്ചു. വൈകുന്നേരം മുതല്‍ ആരംഭിച്ച ചടങ്ങില്‍ കുട്ടികളുടെ കലാ പരിപാടികള്‍,ദഫ് പ്രദര്‍ശനം എന്നിവ അരങ്ങേറി. ചെയര്മാന് ശരീഫ് ഹദ്ദാദ് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ബാരി വാഫി അധ്യക്ഷനായി. സ്വദര്‍ മുഅല്ലിം വഹീദ് ദാരിമി നേതൃത്വം നല്കി. മുജീബ് ചിത്താരി,നവാസ് മടക്കര,സുഹൈല്‍ വളപട്ടണം,ജബ്ബാര്‍ മടക്കര,ജാബിര്‍ ഹുദവി,മുഹമ്മദ് കുഞ്ഞി കുളത്തിങ്കാല്‍ പ്രസംഗിച്ചു. മദ്രസ മുഖ്യ രക്ഷാധികാരി മജീദ് ഹാജി കുറ്റിക്കോലിനുള്ള ഉപഹാരം എസ്കെഎസ്എസ്എഫ് ഷാര്‍ജ സ്റ്റേറ്റ് പ്രസിഡന്റ് ഷാഫി മാസ്റ്റര്‍ കൈമാറി.