ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
റിയാദ് : സിനിമാ ടിക്കറ്റ് വരുമാനത്തില്‍ സഊദി അറേബ്യ മിഡില്‍ ഈസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തി. സഊദി ഫിലിം കമ്മീഷന്റെ കണക്കനുസരിച്ച് 2020 മുതല്‍ സിനിമാ വ്യവസായത്തിലുടെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വരുമാനം ലഭിച്ചത് സഊദി അറേബ്യക്കാണ്. ഈ വര്‍ഷം ആദ്യപകുതിയില്‍ സഊദി സിനിമാ ശാലകളിലെ ടിക്കറ്റ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം 421.8 മില്യണ്‍ റിയാല്‍ ആണ്. സഊദി ഫിലിം കമ്മീഷന് പുറത്തിറക്കിയ കണക്കനുസരിച്ചു ഏകദേശം 8.5 ദശലക്ഷം സിനിമാ ടിക്കറ്റുകളാണ് ഈ കാലയളവില്‍ വിറ്റഴിക്കപ്പെട്ടത്. സിനിമാ ടിക്കറ്റുകളുടെ വിലയി ല്‍ ഈയിടെ കുറവ് വരുത്തിയിരുന്നു. നേരത്തെ 85 റിയാലായിരുന്നത് നിരക്ക് കുറച്ചു അമ്പത് റിയാലാക്കിയിരുന്നു. സഊദിയില്‍ സിനിമാ ടിക്കറ്റ് വില താരതമ്യേന കൂടുതലാണ്.