ഗള്‍ഫ് കപ്പില്‍ കുവൈത്തിനെതിരെ യുഎഇക്ക് തോല്‍വി ; ഖത്തറിനെതിരെ ഒമാന്‍ വിജയം
അബുദാബി : എത്ര വര്‍ഷം ജീവിച്ചുവെന്നതല്ല വര്‍ഷിച്ച ജീവിതമാണ് പ്രധാനമെന്ന് അബുദാബി കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് ജില്ലാ കെഎംസിസി മീഡിയ വിങ് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ‘ട്രൈന്‍ യുവര്‍ ബ്രെയിന്‍’ വ്യക്തിത്വ വികസന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ജില്ലാ മീഡിയ വിങ് ചെയര്മാന് ഹാഷിം ആറങ്ങാടി അധ്യക്ഷനായി. ലോഗോ പ്രകാശനം സംസ്ഥാന ട്രഷറര്‍ പി.കെ അഹമ്മദും യൂട്യൂബ് ലോഞ്ചിങ് സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാങ്ങാടും സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍ മൂലയും ജില്ലാ ജനറല്‍ സെക്രട്ടറി പി കെ അഷ്റഫും ചേര്‍ന്ന് നിര്‍വഹിച്ചു. രജിസ്ട്രേഷന് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്്മാന് ഹാജി ഉദ്ഘാടനം ചെയ്തു.
മീഡിയ ചീഫ് കോര്‍ഡിനേറ്റര്‍ റാഷിദ് എടത്തോട് ആമുഖ ഭാഷണം നടത്തി. ഇസ്ലാമിക് സെന്റര്‍ ആക്ടിങ് പ്രസിഡന്റ് സമീര്‍ തൃക്കരിപ്പൂര്‍ ‘പരിശീലനത്തിന്റെ പ്രസക്തിയും പ്രാധാന്യവും’ വിഷയം അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായ ഉമ്പു ഹാജി, കെ.കെ സുബൈര്‍,ഹനീഫ ചള്ളങ്കയം,സുലൈമാന്‍ കാനക്കോട്, മണ്ഡലം ഭാരവാഹികളായ സി.എച്ച് സലാം കാഞ്ഞങ്ങാട്, അസീസ് പെര്‍മുദ,അസീസ് ആറാട്ട് കടവ്,ഷുക്കൂര്‍ ഒളവറ, കെ.എച്ച് അലി മിദ്ലാജ് കുശാല്‍നഗര്‍, മുസബ്ബിര്‍ ചെറുവത്തൂര്‍,അഷ്റഫ് ചീനമ്മാടം പ്രസംഗിച്ചു. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളും വേദിയില്‍ സംസാരിക്കുകയും പാടുകയും ചെയ്തത് നവ്യാനുഭവമായി. കരീം കള്ളാര്‍ കവിത അവതരിപ്പിച്ചു. മീഡിയ വിങ് ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല ഒറ്റത്തായി സ്വാഗതവും കണ്‍വീനര്‍ ബദറുദ്ദീന്‍ ബെല്ത്ത നന്ദിയും പറഞ്ഞു. ഖാലിദ് ബമ്പ്രാണ പ്രാര്‍ത്ഥന നടത്തി.