ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
കുവൈത്ത് സിറ്റി : പൗരന്മാര്ക്കുള്ള ബയോമെട്രിക്ക് വിരലടയാള ശേഖരണത്തിനായി ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച സമയ പരിധി ഇന്നലെ അവസാനിച്ചു. രാജ്യത്തുടനീളമുള്ള ബയോമെട്രിക്ക് കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. രാത്രി വൈകിയും വിരലടയാളം നല്കാനുള്ളവരുടെ തിരക്കുണ്ടായി. ബയോമെട്രിക്ക് പൂര്‍ത്തീകരിക്കാത്തവരുടെ സിവില്‍ കാര്‍ഡുകളുടെ സേവനങ്ങള്‍ ഇന്നലെ അര്‍ധരാത്രിക്ക് ശേഷം മരവിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ബയോമെട്രിക് വിരലടയാളം പൂര്‍ത്തിയാക്കാത്ത പൗരന്മാരുടെ ആദ്യ പട്ടിക കഴിഞ്ഞ വാരാന്ത്യം സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി കുവൈത്ത് ബാങ്കിംഗ് അസോസിയേഷന് കൈമാറിയിരുന്നു. ഇതടിസ്ഥാനത്തില്‍ വിരലടയാളം പൂര്‍ത്തീകരിക്കാത്തവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും സിവില്‍ കാര്‍ഡ് സേവനങ്ങള്‍ മരവിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. ബയോമെട്രിക്ക് പൂര്‍ത്തീകരിക്കുന്ന മുറക്ക് ഇവരുടെ സിവില്‍ കാര്‍ഡ് സേവനം തുറന്നുകൊടുക്കുന്നതാണ്.
ബയോമെട്രിക്ക് വിരലടയാള ശേഖരണം വളരെ ഗൗരവമായാണ് ആഭ്യന്തര മന്ത്രാലയം കാണുന്നത്. മരവിപ്പിക്കപ്പെട്ട സിവില്‍ കാര്‍ഡ് സേവനങ്ങള്‍ തുടരണമെങ്കില്‍ ബയോമെട്രിക്ക് വിരലടയാളം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുക മാത്രമാണ് പോംവഴിയെന്ന് മന്ത്രാലയ വക്താവ് അറിയിച്ചു. 2023 മെയ് മാസമാണ് ബയോ മെട്രിക്ക് വിരലടയാള ശേഖരണം തുടങ്ങിയത്. വിദേശികള്‍ക്ക് ഡിസംബര്‍31 വരെ സമയം അനുവദിച്ചിട്ടുണ്ട്. എല്ലാ സേവന കേന്ദ്രങ്ങളിലും വിരലടയാളം നല്‍കുന്നതിന് അധികൃതര്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും അവസരങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.