ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
റിയാദ് : 2024 രണ്ടാം പാദത്തില്‍ സഊദി അറേബ്യയിലെ തൊഴിലില്ലായ്മ നിരക്ക് 7.1%മായി കുറഞ്ഞു. സഊദി വിഷന്‍ 2030 ന്റെ 7%ത്തിന് അടുത്താണ്. ഇത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്കാണെന്ന് ജനറല്‍ അതോറിറ്റി പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കി. 2023 ലെ രണ്ടാം പാദത്തെ അപേക്ഷിച്ച് സഊദികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 2024ന്റെ ആദ്യ പാദത്തില്‍നിന്ന് 0.5%വും വാര്‍ഷിക കുറവ് 1.4%വും കുറഞ്ഞു. തൊഴിലാളികളുടെ സര്‍വേയുടെ കണക്കനുസരിച്ച് സഊദികളും അല്ലാത്തവരും ഉള്‍പ്പെടെ സൗദി ജനസംഖ്യയിലെ മൊത്തം തൊഴിലില്ലായ്മ നിരക്ക് 2024ലെ ആദ്യ പാദത്തിലെ 3.5%ത്തി ല്‍നിന്ന് രണ്ടാം പാദത്തില്‍ 3.3%മായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.