ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : ലോകത്തിലെതന്നെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നായ അബുദാബി പൊലീസിന്റെ പരിശീലന കേന്ദ്രമായ പൊലീസ് കോളജില്‍ 39ാമത് ബാച്ച് പരിശീലനം ആരംഭിച്ചു. കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ വലീദ് അല്‍ഷംസി,അസിസ്റ്റന്റുമാര്‍,ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്മാര്, ഡിവിഷ ന് മേധാവികള്‍ എന്നിവരോടൊപ്പം നിരവധി ഓഫീസര്‍മാര്‍ക്കും ട്രെയിനിങ് സ്റ്റാഫുകള്‍ക്കുമൊപ്പം കാന്‍ ഡിഡേറ്റ് വിദ്യാര്‍ത്ഥികളുടെ 39ാമത് ബാച്ചിനെ പൊലീസ് കോളേജ് സ്വീകരിച്ചു. വിദ്യാഭ്യാസപരമായും പ്രായോഗികമായും യോഗ്യതയുള്ളതും അറിവുള്ളതുമായ പൊലീസുകാരെ തയാറാക്കി സമൂഹത്തെ സേവിക്കാനും രാജ്യത്ത് സുരക്ഷ ഉറപ്പാക്കാനുമാണ് പൊലീസ് കോളജ് ലക്ഷ്യ മിടുന്നതെന്ന് അല്‍ഷംസി ഊന്നിപ്പറഞ്ഞു. പുതുതായി വരുന്നവരോട് തങ്ങളുടെ രാജ്യത്തെ സേവിക്കുന്ന തിന് പരമാവധി പരിശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പരിശീലന കാലത്തും ശേഷവും ലഭിക്കുന്ന പ്രായോഗിക, സൈദ്ധാന്തിക,പരിശീലന അനുഭവങ്ങള്‍ രാജ്യത്തിന്റെ നന്മക്കുവേണ്ടി വിനിയോഗിക്കമമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.