ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : എയര്‍ ഇന്ത്യ വിമാനങ്ങള്‍ നവീകരിക്കുന്നു. വിമാനത്തിനുള്ളില്‍ ആധുനികരീതിയിലുള്ള ആകര്‍ഷകമായ മാറ്റങ്ങള്‍ വരുത്താനാണ് എയര്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. 27 എയര്‍ബസുകളും 40 വൈഡ് ബോഡി ബോയിങ് വിമാനങ്ങളുമുള്‍പ്പെടെ 67 വിമാനങ്ങളാണ് ഘട്ടംഘട്ടമായി യാത്രക്കാരെ ആകര്‍ഷിക്കുന്ന വിധം പുതിയ രീതിയിലേക്ക് മാറ്റുന്നത്. 400 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ചെലവിലാണ് പുതിയ പരിഷ്കാരം. പുതിയ സീറ്റുകള്‍,ആധുനിക കാബിനുക ള്‍, വര്‍ണാഭമായ പരവതാനി,കര്‍ട്ടണുകള്‍,ആകര്‍ഷകമായ ഇന്റീരിയല്‍ എന്നിവയിലൂടെയാണ് എയര്‍ ഇന്ത്യ പുതിയ അകത്തളമൊരുക്കുന്നത്.
തുടക്കത്തില്‍ 27 എയര്‍ബസുകളിലാണ് പുതിയ മാറ്റങ്ങള്‍ വരുത്തുന്നത്. പിന്നീട് 40 ബോയിങ് വിമാനങ്ങളിലും മാറ്റം വരുത്തും. ഓരോ മാസവും മൂന്നോ നാലോ വിമാനങ്ങളുടെ നവീകരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. 2025 മധ്യത്തോടെ മുഴുവന്‍ എയര്‍ബസുകളുടെയും പണികള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് എയര്‍ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിങ് ഡയരക്ടറുമായ കാംബെ ല്‍ വില്‍സണ്‍ പറഞ്ഞു. നാരോബോഡി ഫ്ളൈറ്റുകളുടെ ഇന്റീരിയര്‍ റീഫിറ്റ് ആരംഭിക്കുന്നത് സുപ്രധാന ഘട്ടമാണ്. യാത്രക്കാരുടെ ആകാശയാത്രാ അനുഭവം ഇതോടെ കൂടുതല്‍ മെച്ചപ്പെട്ടതായി മാറും. ഈ സമഗ്രമായ നവീകരണം എയര്‍ഇന്ത്യ ലോകോത്തര വിമാനക്കമ്പനിയായി മാറുന്നതിന്റെ പ്രധാന ഘടകമായിരിക്കും. നവീകരിക്കുന്ന എ320 വിമാനങ്ങളില്‍ എട്ട് ആഡംബര ബിസ്നസ്സ് സീറ്റുകളും 24 വിശാല ലെ ഗ്റൂം സീറ്റുകളും ഉണ്ടാകും. ഇതിലൂടെ കാലുകള്‍ നീട്ടിവെയ്ക്കുന്നതിനുള്ള സൗകര്യം ലഭിക്കുന്നതോടെ യാത്രക്കാരുടെ ഇരിപ്പിടം കൂടുതല്‍ സുഖപ്രദമാകും. പ്രീമിയം എക്കണോമിയിലും ഇക്കണോമിയിലും സുഖപ്രദമായ 132 സീറ്റുകളും എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
ആകര്‍ഷകമായ കാബിന് ലൈറ്റിങ്, വിശാലമായ ലെഗ്റൂം, പിച്ച്,പോര്‍ട്ടബിള്‍ സംവിധാനങ്ങള്‍,ടൈപ്പ് എ,സി ഓപ്ഷനുകളുള്ള യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവ ഫോണുകള്‍, ലാപ്ടോപ്പുകള് ചാര്‍ജ് ചെയ്യുന്നതിന് ഉപകാരപ്രദമാകും. ബിസിനസ് കാബിനുകളില്‍ 40 ഇഞ്ച് എര്‍ഗണോമിക് സീറ്റുകളും 7 ഇഞ്ച് റിക്ലൈനും ക്രമീകരിക്കും. ആംറെസ്റ്റ്,ഫൂട്ട് റെസ്റ്റ്,ബാക്ക് റെസ്റ്റ് എന്നിവ യാത്രക്കാര്‍ക്ക് കൂടുതല്‍ ആയാസം നല്‍കും. ബട്ടണ്‍ അമര്‍ത്തിയാല്‍ ഒന്നിലധികം ചാര്‍ജിങ് പോര്‍ട്ടുകളുള്ള സംവിധാനം ലഭിക്കും. പ്രീമിയം എക്കോ ണമി കാബിനുകളില്‍ മികച്ച അപ്ഹോള്‍സ്റ്ററി,ഫോര്‍-വേ ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റ്,32 ഇഞ്ച് വ്യാസമുള്ള വലിയ സീറ്റുകള്‍ എന്നിവയുണ്ടാകും. എക്കണോമി സീറ്റുകള്‍ 28-29ഇഞ്ച് വലിപ്പവും സൗകര്യപ്രദമായ അപ്ഹോള്‍സ്റ്ററി,4 ഇഞ്ച് റിക്ലൈന്‍, ലെഗ്റൂം എന്നിങ്ങനെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ജെആര്‍ഡി ടാറ്റ സ്ഥാപിച്ച എയര്‍ ഇന്ത്യ,ഇന്ത്യന്‍ വ്യോമയാനത്തിന്റെ തുടക്കക്കാരാണ്. 1932 ല്‍ എയര്‍ ഇന്ത്യ അഞ്ച് രാജ്യങ്ങളിലായി ആഗോള ശൃംഖലയുണ്ടാക്കി. പിന്നീട് ഇന്ത്യാ ഗവണ്മെന്റ് ഏറ്റെടുത്ത എയര്‍ ഇന്ത്യ ഒടുവില്‍ വീണ്ടും റ്റാറ്റയുടെ കൈകളിലെത്തിച്ചേരുകയായിരുന്നു.