ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ദുബൈ : ദുബൈയില്‍ ഒരു പുതിയ സാലിക് ഗേറ്റ് കൂടി വരികയാണ്. അല്‍ സഫ സൗത്തിലാണ് പുതിയ ഗേറ്റ്. ദുബൈയിലെ പത്താമത്തെ സാലിക് ഗേറ്റ് നവംബര്‍ മാസത്തോടെ പ്രവര്‍ത്തന ക്ഷമമാകും. അല്‍ മൈദാന് സ്ട്രീറ്റിനും ഉമ്മുല്‍ ഷെയ്ഫ് സ്ട്രീറ്റിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ശൈഖ് സായിദ് റോഡിന്റെ ഇരുവശങ്ങളിലുമായാണ് ഗേറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. റോഡുകളിലെ ഗതാഗത നിലവാരം ഉയര്‍ത്തുന്നതിനുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിനും ഗതാഗത തടസം കുറയ്ക്കുന്നതിനു ലക്ഷ്യമിട്ടാണ് 2007 ല്‍ ദുബൈയില്‍ സാലിക് സ്ഥാപിച്ചത്. ഈ ഗേറ്റു വഴി കടന്നു പോകുമ്പോള്‍ ഓരോ യാത്രയ്ക്കും സാലിക് കാര്‍ഡുകളില്‍ നിന്ന് നാല് ദിര്‍ഹമാണ് ഈടാക്കുക.