ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
മസ്കത്ത് : മദ്രസാ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം. മസ്കത്തിലെ മബേല ശിഹാബ് തങ്ങള്‍ സ്മാരക ഹയര്‍ സെക്കണ്ടറി ഖുര്‍ആന്‍ മദ്രസയിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് ദഫില്‍ കൗതുകം തീര്‍ത്തത്. വേഷവിധാനങ്ങളോടെ ചടുലമായ താളത്തില്‍ ദഫ് പ്രദര്‍ശനം നടത്തിയ രക്ഷിതാക്കളുടെ പ്രകടനം കണ്ടപ്പോള്‍ കുട്ടികള്‍ക്കും കൗതുകമായി. ഉപ്പമാരുടെ താളത്തിനൊത്ത് അവരും കളിച്ചപ്പോള്‍ അതും വേറിട്ട കാഴ്ചയായി.
വേദിയില്‍ ദൃശ്യവിരുന്നൊരുക്കിയ രക്ഷിതാക്കളുടെ ദഫ് ടീം ആയ ‘ടീം ഖുര്‍തുബ’ കാണികളിലും ഗൃഹാതുരത്വം നിറച്ചു. ബഹുരാഷ്ട്ര കമ്പനിയുടെ മാനേജര്‍ മുതല്‍ സംരംഭകരും സാധാരണ പ്രവാസികളും തങ്ങളുടെ ജോലിത്തിരക്കുകള്‍ മാറ്റിവച്ചു ഒത്തുകൂടിയാണ് ദഫ് പ്രദര്‍ശനത്തിന് പ്രാക്ടീസ് ചെയ്തത്. മബെല അഫ്റാ പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന മീലാദ് ഫെസ്റ്റില്‍ മദ്രസാ വിദ്യാര്‍ത്ഥികളുടെ വിവിധ കലാസാഹിത്യ മത്സരങ്ങളും നബിദിന റാലിയും അരങ്ങേറി. 5,7,10 ക്ലാസുകളിലെ പൊതു പരീക്ഷയില്‍ ഡിസ്റ്റിങ്ഷന്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ പരിപാടിയില്‍ സമ്മാനിച്ചു. പത്താം ക്ലാസില്‍ സഫുവാന്‍ സിദ്ദീഖ്. ഏഴാം ക്ലാസില്‍ സിയാ ഫാത്തിമ,ഷഹസിയ അഞ്ചാം ക്ലാസില്‍ മുഹമ്മദ് വി.വി, ഉസൈദ്,മുഹമ്മദ് സിഫ്സീര്‍ എന്നിവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. അസ്മാഉല്‍ ഹുസ്ന 48 സെക്കന്റില്‍ പറഞ്ഞു തീര്‍ത്തതിന് ഏഷ്യ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം നേടിയ മദ്രസയിലെ ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥിനി നോഹാ സൈനബിന് ശൈഖ് ജമീല്‍ ഉപഹാരം നല്കി. മസ്കത്ത് കെഎംസിസി സെക്രട്ടറി ഉസ്മാന് പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു.മദ്രസ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് എകെകെ തങ്ങള്‍ അധ്യക്ഷനായി. ഒമാനി പൗരപ്രമുഖന്‍ ശൈഖ് ജമീല്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സ്വദര്‍ മുഅല്ലിം മുസ്തഫ റഹ്്മാനി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഇബ്രാഹിം ഒറ്റപ്പാലം,ഹുസൈന് വയനാട്,സലീം അന്നാര,യഅ്ക്കൂബ് തിരൂര്‍,ഇബ്രാഹിം ലുലു, എം.ടി അബൂബക്കര്‍, ഖാലിദ് കുന്നുമ്മല്‍,ഗഫൂര്‍ താമരശ്ശേരി, അബൂബക്കര്‍ പറമ്പത്ത്, ഹമീദ് അല്‍ഖൂദ്, റഫീഖ് ശ്രീകണ്ഠപുരം,അമീര്‍ കാവനൂര്‍,ഷാഫി കോട്ടക്കല്‍,റിയാസ് മത്രാ,നൗഷാദ് മുസന്ന,മുര്‍ഷിദ് തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. മന്‍സൂര്‍ അലി സ്വാഗതവും അഷ്റഫ് പൊയ്ക്കര നന്ദിയും പറഞ്ഞു.