ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം
ദുബൈ : സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ ഒരു ചന്ദ്രനുള്ള ഒരേയൊരു ഗ്രഹമാണ് ഭൂമി. എന്നാല്‍ ഇനിന മുതല്‍ രണ്ടു മാസത്തേക്ക് രണ്ടാമതൊരു ചന്ദ്രനെ കൂടി ഭൂമിയില്‍ നിന്നു കാണാനാകും. ‘മിനി മൂണ്‍’ എന്ന ഈ കൊച്ചുഗ്രഹം ഇന്നലെ രാത്രി 11.54ന് ഭൂമിയുടെ ഗുരുത്വാകര്‍ഷണ മണ്ഡലത്തില്‍ പ്രവേശിച്ചു. നവംബര്‍ 26 ചൊവ്വാഴ്ച പുലര്‍ച്ചെ 12.43 വരെ ‘ചെറിയ ചന്ദ്രന്’ ഭ്രമണപഥത്തില്‍ തുടരുമെന്ന് ഇന്റര്‍നാഷണല്‍ അസ്ട്രോണമിക്കല്‍ സെന്ററിലെ (ഐഎസി) സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞന്‍ അമ്മാര്‍ സകാജി പറഞ്ഞു. ഒരു ചെറിയ ഗ്രഹമോ അല്ലെങ്കില്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണത്താല്‍ താല്‍ക്കാലികമായി രൂപപ്പെടുന്ന ബഹിരാകാശ പാറയോ ആണ് ഈ മിനി മൂണ്‍ എന്ന് ദുബൈ അസ്ട്രോണമി ഗ്രൂപ്പിലെ ഓപ്പറേഷന്‍സ് മാനേജര്‍ ഖദീജ അഹ്്മദ് പറഞ്ഞു.