ഇൻ്റർനാഷണൽ സിവിൽ ഏവിയേഷൻ വർക്കിംഗ് ഗ്രൂപ്പ് വൈസ് ചെയർപേഴ്സണായി യുഎഇ വനിത
ഷാര്‍ജ : നിരത്തില്‍ ജാഗ്രതയോടെ പോലീസ്, നിരന്തര ബോധവത്കരണം, ഷാര്‍ജയില്‍ വാഹന അപകട നിരക്ക് ഗണ്യമായി കുറഞ്ഞു. ഷാര്‍ജ പോലീസ് ട്രാഫിക് ആന്റ് പെട്രോളിങ് ഡിപ്പാര്‍ട്ട്മെന്റാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. 2024 ആദ്യ പകുതിയില്‍ നിരത്തില്‍ അപകടങ്ങളും അതുമായി ബന്ധപ്പെട്ട മരണ നിരക്കും ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 10,000 വാഹനങ്ങള്‍ക്ക് ആനുപാതികമായി കണക്കെടുത്തപ്പോള്‍ വാഹന അപകട നിരക്കില്‍ 9 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. വാഹന അപകടം മൂലമുള്ള മരണ നിരക്ക് 15 ശതമാനം കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷത്തിലെ ജൂണ്‍ വരെയുള്ള വാഹന അപകട, മരണ നിരക്കുമായി താരതമ്യം ചെയ്തപ്പോളാണ് ഈ അന്തരം. എല്ലാവര്ക്കും സുരക്ഷിത യാത്ര എന്ന ലക്ഷ്യവുമായി ഷാര്‍ജ പോലീസ് വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. എമിറേറ്റിലെ എല്ലാ റോഡുകളും ഷാര്‍ജ പോലീസിന്റെ കാമറ കണ്ണുകളുടെ നിരീക്ഷണത്തിലാണ്. അശ്രദ്ധമായി വരി മാറലും അമിത വേഗതയുമാണ് ബഹു ഭൂരിഭാഗം റോഡപകടങ്ങളുടെയും കാരണം. ഒരേ നിരയിലുള്ള വാഹനങ്ങള്‍ നിയമം അനുശാസിക്കും വിധം അകലം പാലിക്കാത്തതും അപകടം ക്ഷണിച്ചു വരുത്തുന്നു.ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചയും, വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ക്കുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തുന്നതും അപകടങ്ങള്‍ക്കും യാത്രക്കാര്‍ക്ക് ഗുരുതര പരിക്കേല്‍ക്കാനും കാരണമാവുന്നു.
റോഡ് സുരക്ഷ മെച്ചപ്പെടുത്താന്‍ ലോകോത്തര സംവിധാനങ്ങളാണ് ഷാര്‍ജ പോലീസ് ഉപയോഗപ്പെടുത്തുന്നത്. കമ്മ്യൂണിറ്റി പോലീസ് നേതൃത്വത്തില്‍ െ്രെഡവര്‍മാര്‍ക്കായി ഗതാഗത നിയമ ക്ലാസുകളും നടത്തി വരുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും ബോധവത്കരണത്തിന് ഉപയോഗപ്പെടുത്തുന്നു ഷാര്‍ജ പോലീസ്.
വിവിധ ഭാഷകളിലായാണ് ഗതാഗത നിയമ ബോധവത്കരണ ക്യാമ്പയിനുകള്‍. അവശ്യാനുസരണം വിത്യസ്ഥ മേഖലകളില്‍ ഷാര്‍ജ പോലീസ് ട്രാഫിക് വിഭാഗം പെട്രോളിങ്ങും നടത്തുന്നു. വാഹന സുരക്ഷയും പരിശോധനയിലൂടെ ഉറപ്പ് വരുത്തുന്നു. ഗുണ നിലവാരത്തില്‍ വിട്ട് വീഴ്ചയില്ലാത്ത റോഡ് അറ്റകുറ്റ പണികള്‍, മുന്നറിയിപ്പ് സിഗ്നലുകള്‍, വേഗ പരിധി നിയന്ത്രണം തുടങ്ങിയവയും അപകട നിരക്ക് കുറക്കാന്‍ കാരണമായി.