നഷ്ടമായത് മലയാളത്തിന്റെ സുകൃതം – ദുബൈ കെഎംസിസി
അബുദാബി : സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നോര്‍ത്ത് റണ്‍വേ ഉടനെ തുറന്നു പ്രവര്‍ത്തനമാരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പഴയ റണ്‍വെ കൂടുതല്‍ ബലപ്പെടുത്തി അത്യാധുനിക എല്‍ഇഡി ലൈറ്റിംഗ് സംവിധാനങ്ങളോടെയാണ് വീണ്ടും തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. നോര്‍ത്ത് റണ്‍വേ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍പെടും. പുതുക്കിപ്പണിത റണ്‍വെ ഇവിടെ ഇറങ്ങുന്ന വിമാനങ്ങള്‍ക്ക് കുടുതല്‍ സുരക്ഷയാണ് സമ്മാനിക്കുക. പ്രതികൂല കാലാവസ്ഥ യില്‍ വിമാനമിറങ്ങുന്നതിന് ആധുനികവല്‍ക്കരിച്ച പുതിയ റണ്‍വെ കൂടുതല്‍ ഫലപ്രദമായിരിക്കുമെന്ന് ജിസിഎഎ ഡയറക്ടര്‍ ജനറല്‍ സെയ്ഫ് മുഹമ്മദ് അല്‍ സുവൈദി വ്യക്തമാക്കി. സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ രണ്ടു റണ്‍വേകളും താമസിയാതെത്തന്നെ ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2023 നവംബറിലാണ് അതിവിപുലമായ സൗകര്യങ്ങളോടെ അബുദാബി എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും സൗകര്യങ്ങളുള്ള വിമാനത്താവളങ്ങളിലൊന്നാണ് പുതിയ എയര്‍പോര്‍ട്ട്. നോര്‍ത്ത് റണ്വെകൂടി പ്രവര്ത്ത ന സജ്ജമാകുന്നതോടെ വ്യോമഗതാഗത രംഗത്ത് അബുദാബി വന്‍കുതിച്ചുചാട്ടം നടത്തും.