ഷാര്‍ജ ദിബ്ബ അല്‍ഹിസ്ന്‍ കോട്ട ഇസ്ലാമിക പൈതൃക പട്ടികയില്‍
ദുബൈ : യുഎഇയില്‍ ഗോള്‍ഡന്‍ വിസ സേവനങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന അറബ് എക്സ്പ്രസ് പുതിയ രണ്ട് ഗോള്‍ഡന്‍ വിസകള്കൂടി സമ്മാനിച്ചു. ഖത്തര്‍ കെഎംസിസി പ്രസിഡന്റ് ഡോ.അബ്ദുസ്സമദ്,സെക്രട്ടറി സല്മാന് പിലാക്കാട്ട് എന്നിവര്‍ക്കാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ഗോ ള്‍ഡന്‍ വിസ നടപടികള്‍ അറബ് എക്സ്പ്രസ് പൂര്‍ത്തീകരിച്ചു നല്‍കിയത്. പറഞ്ഞ സമയത്തിന് മുമ്പ് തന്നെ തങ്ങളുടെ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ അറബ് എക്സ്പ്രസ് കാണിച്ച ഉത്സാഹം അത്ഭുതപ്പെടുത്തിയെന്നും സേവനങ്ങളില്‍ പൂര്‍ണ സന്തുഷ്ടരാണെന്നും ഡോ.അബ്ദുസ്സമദ്, സല്മാന് പിലാക്കാട്ട് എന്നിവര്‍ പറഞ്ഞു. ചടങ്ങില്‍ അറബ് എക്സ്പ്രസ് സി.ഇ.ഒ മുസ്തഫ നിസാമി, ജനറല്‍ മാനേജര്‍ റഷീദ് റഹ്മാനി, ആഷിഖ്,സ്റ്റാഫ് അംഗങ്ങള്‍ പങ്കെടുത്തു.