ഷാര്‍ജ ദിബ്ബ അല്‍ഹിസ്ന്‍ കോട്ട ഇസ്ലാമിക പൈതൃക പട്ടികയില്‍
ശാന്തി സമാധാനത്തിന്റെ രക്ഷാദൂതുമായാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചിട്ടുള്ളത്. പ്രത്യേകിച്ച്, നമ്മുടെ അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി(സ്വ) രക്ഷയുടെയും കാരുണ്യത്തിന്റെയും തിരുദൂതരായിട്ടാണ് വാഴ്ത്തപ്പെടുന്നത്. നമ്മുടെ നബി (സ്വ) യുടെ നാമം ഉച്ചരിക്കപ്പെടുമ്പോഴെല്ലാം സ്വലാത്തും സലാമും മൊഴിയുന്നു. പ്രാര്‍ത്ഥനാപൂര്‍വമുള്ള രക്ഷാ തേട്ടമാണ് സലാം. ആ രക്ഷയിലേക്ക് ക്ഷണിക്കാനാണ് നബി (സ്വ) അയക്കപ്പെട്ടത്. ലോകത്തിനാകെ രക്ഷ ആഗ്രഹിക്കുന്നവരുമായിരുന്നു. എല്ലാവരെയും നന്നായി കാണുകയും എല്ലാവര് ക്കും നന്മ മാത്രം ഇഷ്ടപ്പെടുന്നവരുമായിരുന്നു നബി (സ്വ). വിദ്വേഷമോ ശത്രുതയോ വെച്ചുപുലര്‍ത്തിയിരുന്നില്ല. സംശുദ്ധ ഹൃദയരായി നിങ്ങളിലേക്ക് ഇറങ്ങാനാണ് എനിക്കിഷ്ടമെന്ന് നബി (സ്വ) അനുചരന്മാരോട് പറയുമായിരുന്നു.
നബി(സ)യുടെ ജീവിതവും ചരിതവുമെല്ലാം രക്ഷയിലധിഷ്ഠിതമാണ്. വാക്കിലും പ്രവര്‍ത്തിയിലും സ്വഭാവമഹിമയിലുമെല്ലാം പ്രവാചക പാത രക്ഷാപഥമായിരുന്നു. കണ്ടുമുട്ടുവര്ക്ക് രക്ഷ ആശംസിച്ചുകൊണ്ടുള്ള സലാം പറഞ്ഞുകൊണ്ടാണ് അഭിമുഖീകരിച്ചിരുന്നത്. മാത്രമല്ല ഏവരോടും സലാം പറയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും സലാം പറയുന്നത് പരിശുദ്ധ ഇസ്ലാം മതത്തിന്റെ സവിശേഷതയെന്നും നബി (സ്വ) സ്ഥിരപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ മക്കളും തലമുറകളായി സലാം പറഞ്ഞ് ശീലിക്കണം. അങ്ങനെ ഓരോ വീടകവും ശാന്തി സമാധാനത്തിന്റെയും രക്ഷയുടെയും ഭവനമായി ഭവിക്കണം. വീട്ടില്‍ പ്രവേശിക്കുമ്പോള്‍ വീട്ടുകാരോട് സലാം പറായാനാണ് നബി (സ്വ) പഠിപ്പിക്കുന്നത്. അതുവഴി പറഞ്ഞവനും വീട്ടുകാര്‍ക്കും അനുഗ്രഹളുണ്ടാവുമത്രെ. ഈ അമൂല്യ സംസ്കാരം നിലനിര്‍ത്താന്‍ നബി (സ്വ) സ്വഹാബികളെ പ്രോസാഹിപ്പിക്കുമായിരുന്നു.
സലാം പറയുന്നതിന്റെ മഹത്വവും നബി (സ്വ) വിവരിച്ചിട്ടുണ്ട്: സലാം എന്നത് അല്ലാഹുവിന്റെ നാമങ്ങളില്പ്പെട്ട ഒരു നാമമാണ്. അത് അല്ലാഹു ഭൂമിയില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ പരസ്പരം വ്യാപകമായി സലാം പറയുക. സലാം പറയുക എന്നത് ഏറ്റവും നല്ല അഭിവാദ്യമാണ്. നല്ലൊരു ഉടമ്പടിയാണ് സലാമിലൂടെ നടപ്പിലാവുന്നത്. സമാധാനലേക്കാണ് (സലാം) അവര്‍ താല്പര്യം കാണിക്കുന്നതെങ്കില്‍ താങ്കളും അങ്ങോട്ട് ചായ്വ് കാണിക്കുകയും അല്ലാഹുവില്‍ ഭരമേല്പിക്കുകയും ചെയ്യുക എന്ന് സൂറത്തുല്‍ അന്‍ഫാല്‍ 61ാം സൂക്തത്തില്‍ കാണാം.
ചരിത്രത്തില്‍ മറ്റൊരു മാതൃകയില്ലാത്ത വിധം രക്ഷയുടെയും ശാന്തി സമാധാനത്തിന്റെയും വഴികളാണ് നബി (സ്വ) തിരഞ്ഞെടുത്തത്. മക്കാവിജയത്തിലൂടെ മക്കയില്‍ തിരിച്ചെത്തിയ നബി (സ്വ) ആട്ടിപ്പുറത്താക്കിയ മക്കക്കാരോട് വളരെ സൗമ്യമായും കരുണമയമായുമാണ് പെരുമാറിയത്. അവര്‍ നബി (സ്വ) യോടും സ്നേഹാര്‍ദ്രമായും വാത്സല്യപൂര്വമായും സംസാരിച്ചു. സഹോദരതുല്യനായി നല്ലത് മാത്രം ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ഉറപ്പുപറഞ്ഞ അവര്‍ നബി (സ്വ) യില്‍ നിന്ന് കനിവുണ്ടാകണമെന്ന് അപേക്ഷിക്കുകയും ചെയ്തു. നബി (സ്വ) സമാധാനപൂര്‍വം അവരോടായി പറഞ്ഞു: നിങ്ങളെല്ലാവരും സ്വതന്ത്രരാണ്, നിങ്ങള്‍ക്ക് പോവാം. സമാധാനത്തിനായി പ്രവാചകര്‍ (സ്വ) സ്വീകരിച്ച ഈയൊരു സ്വഭാവമഹിമ നാം വീട്ടുകാരോടും നാട്ടുകാരോടും സുഹൃത്തുക്കളോടും അങ്ങനെ ഏവരോടും കാണിക്കണം. നമ്മുടെ ഇടപാടുകളിലും നിലപാടുകളിലും സമാധാന തത്പരത പ്രകടിപ്പിക്കുകയും ആര്‍ക്കും താന്‍ കാരണം ഒരു പ്രയാസവും വരില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. നബി (സ) പറഞ്ഞിട്ടുണ്ട്: സത്യവിശ്വാസിയില്‍ നിന്ന് ജനം നിര്‍ഭയത്വം ഉറപ്പുവരുത്തിയിരിക്കും. ജനങ്ങള്‍ക്ക് സത്യവിശ്വാസി യുടെ നാവിന്റെയും കൈയുടെയും ഉപദ്രവങ്ങള്‍ ഉണ്ടാവുകയില്ല എന്നും പ്രവാചകന് പറഞ്ഞിട്ടുണ്ട്.
സലാം പറയുക എന്നത് ശാന്തി സമാധാനങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്ന, വിദ്വേഷ ശത്രുതകളെ ഇല്ലാതാക്കുന്ന സവിശേഷമായ നിലപാടാണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും എല്ലാവരോടും സലാമോടെ അഭിവാദ്യവും പ്രതിവാദ്യവും ചെയ്യണം. സകല തിന്മകളില് നിന്നും പ്രതിസന്ധികളില്‍ നിന്നും രക്ഷ തേടിയുള്ള പ്രാര്‍ത്ഥനയാണ് സലാം. ആ രക്ഷാസന്ദേശത്തിന്റെ ആശയവും ആവേശവും മനസിലുണ്ടാവണം. സലാം എല്ലാ നന്മകളുടെയും ഉയര്‍ച്ചകളുടെയും നിദാനമാണ്. മഹത്വമുയരാന് സലാം വ്യാപിക്കണമെന്നാണ് നബി (സ്വ) കല്പ്പിച്ചിരിക്കുന്നത്. ശാന്തിയും സമാധാനവും വിളയുന്ന ഇടങ്ങളിലെല്ലാം സംസ്കാരികമായ ഔന്നിത്യവും മാനവികമായ മേന്മയും പൂത്തിരിക്കും. സമാധാനമാണ് നമ്മുടെ ഭാവിയുടെ അടിത്തറ എന്നതാണ് യുഎഇ രാഷ്ട്രത്തലവന് ശൈഖ് മുഹമ്മദ് ബ്നു സായിദ് നല്കുന്ന സന്ദേശം. മനഃസമാധാനവും വീട്ടിലെ സമാധാനവും പ്രഥമമായി നിലനിര്‍ത്തണം. അങ്ങനെ ഭൂമി സമാധാനപൂര്ണമാക്കിയാല് ഇവിടം സ്വര്‍ഗമാക്കാം. പരലോകത്ത് സമാധാനഗൃഹമെന്ന പേരിലുള്ള (ദാറുസ്സലാം) സ്വര്‍ഗത്തില്‍ അനായാസം എത്തിപ്പെടുകയും ചെയ്യാം.