കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
വാഷിങ്ടണ്‍ : യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ അമേരിക്കന്‍ സന്ദര്‍ശനം മിഡീലിസ്റ്റിന്റെ വികസനക്കുതിപ്പിന് ശക്തിപകരും. ചരിത്ര സന്ദര്‍ശനം മിഡിലീസ്റ്റിന്റെ ഭാവി രൂപപ്പെടുത്തുമെന്നാണ് നയതന്ത്ര വിദഗധരുടെ വിലയിരുത്തല്‍. ശക്തമായ യുഎസ്-യുഎഇ പങ്കാളിത്തം മറ്റു രാജ്യങ്ങളെ സമാനമായ സഖ്യങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രചോദിപ്പിക്കുമെന്ന് അന്‍വര്‍ ഗര്‍ഗാഷ് ഡിപ്ലോമാറ്റിക് അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. മുഹമ്മദ് ഇബ്രാഹിം അല്‍ ദാഹേരി പറഞ്ഞു. അമേരിക്കയുമായി യുഎഇ ബന്ധം ശക്തിപ്പെടുത്തുന്നത് മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സുരക്ഷയിലും സാമ്പത്തിക വിഷയങ്ങളിലും ഐക്യം വളര്‍ത്തുന്നതിനും സഹായകമാകും. മേഖലയില്‍ യുഎഇ.ക്ക് സുസ്ഥിര ശക്തിയായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിനാല്‍ സഖ്യങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ഇത് പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തന്റെ ഔദേ്യാഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്നലെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്
ജോര്‍ജ് ഡബ്ല്യു ബുഷുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദ സംഭാഷണത്തില്‍ ബുഷിന്റെ 2008 ലെ യുഎഇ സന്ദര്‍ശനം അവര്‍ ഓര്‍ത്തെടുത്തു. മൂല്യങ്ങളിലും പരസ്പര പ്രതിബദ്ധതയിലും അധിഷ്ഠിതമായ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തിയതായും അവര്‍ അഭിപ്രായപ്പെട്ടു. ശൈഖ് മുഹമ്മദുമായി വീണ്ടും കൂടിക്കാഴ്ച നടത്താനായതില്‍ മുന്‍ യുഎസ് പ്രസിഡന്റ് സന്തോഷം പ്രകടിപ്പിച്ചു. കൂടിക്കാഴ്ചയില്‍ യുഎഇ എക്സിക്യൂട്ടീവ് അഫയേഴ്സ് അതോറിറ്റി ചെയര്മാന് ഖല്ദൂന് ഖലീഫ അല്‍ മുബാറകും യുഎസിലെ യുഎഇ അംബാസഡര്‍ യൂസുഫ് അല്‍ ഒതൈബയും പങ്കെടുത്തു.