
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഇടതു എം.എല്‍എ പി.വി അന്‍വര്‍ വീണ്ടും രംഗത്ത്. പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് നിലമ്പൂര്‍ എം.എല്‍.എയുടെ വാര്‍ത്താസമ്മേളനം തുടരുന്നത്. തന്റെ വാക്കുകളെ മുഖ്യമന്ത്രി മാനിച്ചില്ല. തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മളനത്തിലെ പരാമര്‍ശങ്ങള്‍ തനിക്കു ഡാമേജുണ്ടാക്കി. ജനങ്ങള്‍ക്കിടയില്‍ അത് തെറ്റിദ്ധാരണയുണ്ടാക്കി. മുഖ്യമന്ത്രിയുടെ പ്രതികരണ രീതി തെറ്റാണ്. അദ്ദേഹത്തിന്റെ സ്റ്റേറ്റ്മെന്റുകള്‍ തന്നെ കുറ്റവാളിയാക്കുന്നതാണ്. ഇത് തിരുത്താന്‍ പാര്‍ട്ടിയും തയാറായില്ല. എഡിജിപി അജിത്കുമാര്‍ എഴുതിക്കൊടുത്തുതാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വായിച്ചത്. പി ശശിക്കെതിരെയുള്ള പരാതിയും പാര്‍ട്ടി അവഗണിച്ചു. പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയും വസ്തുതാ വിരുദ്ധമാണ്. താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ്. തനിക്ക് തന്ന ഉറപ്പുകളെല്ലാം പാര്‍ട്ടി ലംഘിച്ചു. ഇപ്പോഴും അജിത്കുമാര്‍ തന്റെ പിന്നാലെയുണ്ട്. ഇന്നലെ രാത്രിയും പൊലീസ് തന്റെ വീടിനു അടുത്തെത്തി. ഈ വാര്‍ത്താ സമ്മേളനത്തില്‍ നിന്നു പോലും തന്നെ പിടിച്ചുകൊണ്ടുപാകാന് സാധ്യതയുണ്ട്. അജിത്കുമാറിനെ പോലുള്ള നൊട്ടോറിയസ് ക്രിമിനല്‍ അതു ചെയ്യും. പൊലീസില്‍ ഇനി പ്രതീക്ഷയില്ല. ഇനി കോടതിയില്‍ കാണാമെന്നും അന്‍വര്‍ വെല്ലുവിളിച്ചു.