ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ലെബനനിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. ഇന്ത്യക്കാര്‍ രാജ്യം വിടണമെന്നും, തുടരാന്‍ ആഗ്രഹിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും എംബസി വ്യക്തമാക്കി. ഇസ്രാഈലും ലെബനനിലെ ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് എംബസിയുടെ ജാഗ്രതാ മുന്നറിയിപ്പ്. നിലവിലെ സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഇന്ത്യന്‍ പൗരന്മാര് ലെബനനിലേക്ക് യാത്ര ചെയ്യരുതെന്നും ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്കുന്നു.