ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
ദുബൈ : ഒക്ടോബര് 16ന് ദുബൈ ഗ്ലോബല് വില്ലേജ് ഓപ്പണ് ആവുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരും. ഈ സീസണിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. രണ്ട് ദിവസം മുമ്പാണ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയത്. വിഐപി പായക്കുകള് അംഗീകൃത പ്ലാറ്റ്ഫോമില് നിന്നു മാത്രമേ വാങ്ങാവൂ എന്ന് ഗ്ലോബല് വില്ലേജ് അധികൃതര് അറിയിച്ചു. വിര്ജിന് മെഗാസ്റ്റോറില് നിന്നാണ് വിഐപി പായ്ക്ക് വാങ്ങേണ്ടത്. അംഗീകാരമില്ലാത്ത ഇടങ്ങളില് നിന്ന് വാങ്ങുന്നവയ്ക്ക് സാധുതയുണ്ടാകില്ല. ഈ മാസം 28 രാവിലെ 9 മണി വരെ ഓണ്ലാനില് ടിക്കറ്റുകള് വാങ്ങാവുന്നതാണ്. ഇന്ത്യ ഉള്പ്പെടെ 78 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള 26 പവലിയനുകളിലൂടെ വിവിധ രാജ്യങ്ങളുടെ കലാ സാംസ്കാരിക, ഭക്ഷണ രീതികള് അടുത്തറിയാം. അടുത്ത വര്ഷം മെയ്11 വരെയാണ് കാഴ്ചാ വസന്തമൊരുക്കി ഗ്ലോബല് വില്ലേജ് പ്രവര്ത്തിക്കുക….