റോഡ് സുരക്ഷ : രണ്ടാംഘട്ട ബോധവത്ക്കരണവുമായി അബുദാബി പൊലീസ്
അബുദാബി : ചൂടു കുറഞ്ഞു കാലാവസ്ഥാ മാറ്റത്തിനു തുടക്കമായതോടെ യുഎഇയില്‍ പായ്ക്കപ്പലോട്ട മത്സരത്തിനും തുടക്കമായി. ദുബൈയുടെ തീരങ്ങളിലാണ് ആവേശത്തോടെയുള്ള പായ്ക്കപ്പല്‍ മത്സരം ആദ്യം നടന്നത്. 22 അടി നീളമുള്ള ബോട്ടുകളാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. മത്സരത്തില്‍ ക്യാപ്റ്റന്‍ മുഹമ്മദ് മര്വാന് അബ്ദുള്ള അല്‍ മര്‍സൂഖി നയിച്ച 81ാം നമ്പര്‍ ബോട്ടാണ് വിജയിച്ചത്. അബുദാബിയിലും പായ്ക്കപ്പലോട്ട മത്സരം നടക്കാന്‍ പോകുകയാണ്. ഒക്ടോബര്‍ 5,6 തിയതികളിലാണ് അബു അല്‍ അബ്യദ് പായ്ക്കപ്പലോട്ട മത്സരം നടക്കുക. അബുദാബി മറൈന്‍ സ്പോര്‍ട്സ് ക്ലബാണ് സംഘാടകര്‍. 60 അടി നീളമുള്ള നൂറിലേറെ പായ്ക്കപ്പലുകളാണ് മത്സരത്തിനറങ്ങുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ക്ലബിന്റെ വെബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്യാം. 40 ലക്ഷത്തിലേറെ ദിര്‍ഹമാണ് വിജയികള്‍ക്ക് സമ്മാനം. യുഎഇയുടെ സമുദ്ര പൈതൃകം വരുംതലമുറയ്ക്ക് കൈമാറുകയാണ് ലക്ഷ്യം. വരും ദിവസങ്ങലില്‍ മറ്റ് എമിറേറ്റുകളിലും മത്സരം നടക്കും.