ഷാര്‍ജ ദിബ്ബ അല്‍ഹിസ്ന്‍ കോട്ട ഇസ്ലാമിക പൈതൃക പട്ടികയില്‍
അജ്മാന് : മലപ്പുറം ജില്ലാ കെഎംസിസി മീലാദ് കോണ്‍ഫറന്‍സ് അജ്മാന് കെഎംസിസി പ്രസിഡന്റ് ഫൈസല്‍ കരീം ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായ സയ്യിദ് സജ്ജാദ് അലി ബാ ഹസന് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. ജില്ലാ പ്രസിഡന്റ് നാസര്‍ കോട്ടാരത്ത് അധ്യക്ഷനായി. അജ്മാന് കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹീംകുട്ടി കിഴിഞ്ഞാലില്‍ ആശംസാ പ്രസംഗവും ഇസ്ഹാഖ് വാഫി പെരിന്തല്‍മണ്ണ മുഖ്യപ്രഭാഷണവും നടത്തി. തുടര്‍ന്ന് മൗലീദ് മജ്ലിസ് നടന്നു.വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിന് മുസ്്ലിംലീഗ് ഒരുക്കിയ ഫോര്‍ വയനാട് ആപ്പിലുടെ ജില്ലാ കെഎംസിസിയില്‍ കൂടുതല്‍ ഫണ്ട് സമാഹരിച്ചു നല്കിയ മണ്ഡലം കമ്മിറ്റികളെ ചടങ്ങില്‍ ആദരിച്ചു. കാമ്പയിനില്‍ പങ്കെടുത്ത എല്ലാ മണ്ഡലം കമ്മിറ്റികള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്കി. ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് കോമുചോലക്കുണ്ട്,മുനീര്‍ കുറുവമ്പലം,അഫ്സാര്‍ സി.പി,ബിന്‍ഷാദ്,ശംസു,ഷംസീര്‍,റഷീദ്,റാഷിദ് വെട്ടം,അബൂബക്കര്‍ കുറുപ്പത്ത് നേതൃത്വംനല്കി. മുന്‍ സംസ്ഥാന പ്രസിഡന്റ് സൂപ്പി,അജ്മാന് ഹാദിയ പ്രസിഡന്റ് മൂസ ഹുദവി, കെഎംസിസി സംസ്ഥാന ഭാരവാഹികളായ റസാഖ് വെളിയങ്കോട്, മൊയ്തു പി.ടി,റഷീദ് ഏരമംഗലം,ഹാഷിം,ഹസനാര്ച്ച,അഷറഫ് നീര്ച്ചാല്,ശാഫി,കബീര്‍ മഞ്ചേരി,സിറാജ് വേളം,നജീബ് ഗുരുവായൂര്‍ തുടങ്ങിയ സംസ്ഥാന,ജില്ലാ,മണ്ഡലം നേതാക്കള്‍,ഭാരവാഹികള്‍,പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി മുസ്തഫ കാരാതോട് സ്വാഗതവും ട്രഷറര്‍ ലത്തീഫ് ടി.എന്‍ പുരം നന്ദിയും പറഞ്ഞു.