ഷാര്‍ജ ദിബ്ബ അല്‍ഹിസ്ന്‍ കോട്ട ഇസ്ലാമിക പൈതൃക പട്ടികയില്‍
അബുദാബി : ബനിയാസ് കെ എംസിസി എകെഎം മാടായി അനുസ്മരണവും പ്രവര്‍ത്തക സംഗമവും അബുദാബി കെഎം സിസി സംസ്ഥാന വൈസ് പ്രസിഡന്റും ബനിയാസ് കെഎംസി സി നിരീക്ഷകനുമായ റഷീദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷഖീബ് മാടായി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സാബിര്‍ മാടായി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍ ഫത്താഹ് പുതിയങ്ങാടി പ്രാര്‍ത്ഥന നിര്‍വഹിച്ചു. എകെഎം മാടായിയുടെ സേവനവും ജീവിതവും വിശദീകരിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ആലം മാടായി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഷംസുദ്ദീന് കോലോത്തൊടി,പാലക്കാട് ജില്ലാ കെ എംസിസി ഭാരവാഹികളായ ജാഫര്‍ നാലകത്ത്,കരീം കീടത്ത്, നൗഫല്‍ മണലടി , അജ്മാന് പാലക്കാട് ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി അഡ്വ.ആശിഖ് കോട്ടോപ്പാടം, സെക്രട്ടറി ശബീര്‍ കക്കോടി,മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് അജ്മല്‍ നിയാസ് കല്ലിടുമ്പില്‍,ബനിയാസ് കെഎംസിസി ഭാരവാഹികളായ മുഹമ്മദ് മാണൂര്‍,മുഹമ്മദുണ്ണി തൃക്കണാപുരം,ജാബിര്‍ ആലുക്കല്‍, ഹനീഫ ചിത്താരി,ഫൈസല്‍ തെക്കുമ്മല,അമീന് കല്ലൂരാവി , മുസ്തഫ എറവക്കാട് എന്നിവരുള്‍പ്പെടെ നൂറോളം പ്രവര്‍ത്തകര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി അനീസ് പെരിഞ്ചീരി സ്വാഗതവും ട്രഷറര്‍ മുഹമ്മദ് വി കെ കടവ് നന്ദിയും പറഞ്ഞു.