ഷാര്‍ജ ദിബ്ബ അല്‍ഹിസ്ന്‍ കോട്ട ഇസ്ലാമിക പൈതൃക പട്ടികയില്‍
അജ്മാന് : യുഎഇയുടെ 53ാം നേഷണല്‍ ഡേ ഡിസംബര്‍ ഒന്നിന് വിപുലമായി ആഘോഷിക്കാന്‍ സംസഥാന കെഎംസിസി യോഗം തീരുമാനിച്ചു. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കലാ-കായിക മത്സരങ്ങള്‍,സാംസ്ക്കാരിക പരിപാടികള്‍,ബ്ലഡ് ഡോണേഷന്‍ ക്യാമ്പ്,വനിതാ സംഗമം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും. സമാപന സമ്മേളനം ഡിസംബര്‍ ഒന്നിന് അജ്മാന് ഉമ്മുല്‍ മുഈമിനീന് ഓഡിറ്റോറിയത്തില്‍ പ്രമുഖ അറബി പൗരന്മാരുടെയും മുസ്്ലിംലീഗ് സംസ്ഥാന നേതാക്കളുടേയും യുഎഇ കെഎംസിസി നേതാക്കളുടെയും പ്രമുഖ വ്യവസായികളുടെയും സാംസ്കാരിക നായകരുടെയും സാനിധ്യത്തില്‍ നടക്കും. സാംസ്കാരിക സമ്മേളനവും കേരളത്തിലെ പ്രഗത്ഭരായ കലാകാരന്മാര് അണിനിരക്കുന്ന ഖവാലി മെഹ്ഫിലും ഗാനമേളയും വിവിധ കലാപരിപാടികളും അണിയിച്ചൊരുക്കുന്നുണ്ട്. ജില്ലാ കമ്മിറ്റികള്‍ തമ്മില്‍ നടക്കുന്ന മത്സരത്തിലെ വിജയികള്‍ക് 53 ഗ്രാം സ്വര്‍ണ നാണയങ്ങള്‍ സമ്മാനിക്കും. യോഗത്തില്‍ പ്രസിഡന്റ് ഫൈസല്‍ കരീം അധ്യക്ഷനായി.
റസാഖ് വെളിയങ്കോട്,മൊയ്തു പി.ടി,റഷീദ് എരമംഗലം,അഷ്റഫ് നീര്ച്ചാല്,സലിം വയനാട്,ഹാഷിം കണ്ണൂര്‍,ഹസൈനാര്‍ കാഞ്ഞങ്ങാട്,സൈനുദ്ദീന്‍ കണ്ണൂര്‍, മുഹമ്മദ് എടച്ചേരി,ഷാഫി മറുപനടക്ക,മുസ്തഫ വേങ്ങര ,നജീബ് ഗുരുവായൂര്‍ ,നൗഷാദ് കല്ലായ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ജനറല്‍ സെക്രെട്ടറി ഇബ്രാഹിംകുട്ടി കിഴിഞ്ഞാ ല്‍ സ്വാഗതവും നജ്മുദ്ദീന് കൊടുവള്ളി നന്ദിയും പറഞ്ഞു.