
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല അബുദാബിയില്‍ നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ പൂട്ടി
യു എ ഇ : യുഎഇയില്‍ പൊതുമാപ്പുമായി ബന്ധപ്പെട്ട ഒരു പുതിയ ഇളവ് കൂടി വന്നിട്ടുണ്ട്. ഇതുവരെ ഔട്ട്പാസ് ലഭിച്ചാല്‍ 14 ദിവസത്തിനകം രാജ്യം വിടണം എന്നതായിരുന്നു പൊതുമാപ്പ് നിയമം. എന്നാല്‍ ഈ നിയമത്തിലാണ് ഇപ്പോള്‍ ഇളവ് വന്നിരിക്കുന്നത്. ഔട്ട്പാസ് ലഭിച്ച് പൊതുമാപ്പ് കാലാവധി തീരുന്നതിനു മുമ്പായി, അതായത് ഒക്ടോബര്‍ 31 ന് മുമ്പായി മാത്രം രാജ്യം വിട്ടാല്‍ മതിയാകും. ഇതിനിടയില്‍ ജോലി ലഭിച്ചാല്‍ രേഖകള്‍ ശരിയാക്കി രാജ്യത്ത് തുടരുകയും ചെയ്യാം. സപ്തംബര്‍ ഒന്നു മുതല്‍ രണ്ടു മാസക്കാലത്തേക്കാണ് യുഎഇയിലെ അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലയളവില്‍ എല്ലാതരം വിസ നിയംലംഘകര്ക്കും ഇളവ് അനുവദിക്കും.
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന്‍ റിലീഫ് പോസ്റ്റര്‍ പ്രകാശനവും