ഇറാഖ് ഉഭയകക്ഷി കരാറുകള്‍ പാലിക്കണം : കുവൈത്ത്
ഷാര്‍ജ : കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ യുഎഇയില്‍ പെയ്ത ശക്തമായ മഴ വലിയ നാശനഷ്ടം വിവിധ പ്രദേശങ്ങളില്‍ ഉണ്ടാക്കിയിരുന്നു. പ്രത്യേകിച്ച് ഷാര്‍ജയിലാണ് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായത്. നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. തകര്‍ന്ന വീടുകള്‍ക്കുള്ള നഷ്ടപരിഹാര തുക 50,000 ദിര്‍ഹമാക്കി ഉയര്‍ത്താന്‍ നേരത്തെ തന്നെ ഭരണകൂടം പ്രഖ്യാപനം നടത്തിയിരുന്നു. വീടുകള്‍ തകര്‍ന്ന 1806 പേര്‍ക്ക് 4.9 കോടി ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ് കൂടി ഇപ്പോള്‍ വന്നിരിക്കുന്നു. ഷാര്‍ജ ഭരണാധികാരിയും സുപ്രീംകൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. വീടുകളില്‍ ചോര്‍ച്ചയും ഭാഗിക നാശനഷ്ടവും ഉണ്ടായവര്‍ക്ക് ഒറ്റത്തവണ സഹായമായി 25,000 ദിര്‍ഹം വീതം നല്‍കും. ഈ ഇനത്തില്‍ 1568 കേസുകളിലായി 3.92 കോടി ദിര്‍ഹം വിതരണം ചെയ്യും. വീടുകള്‍ പൂര്‍ണമായും തകര്‍ന്ന 117 കുടുംബങ്ങള്‍ക്ക് അരലക്ഷം ദിര്‍ഹം വീതം ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എമിറേറ്റിനു പുറത്തു താമസിക്കുന്ന 83 ഷാര്‍ജ നിവാസികള്‍ക്കായി 45.6 ലക്ഷം ദിര്‍ഹം വിതരണം ചെയ്യും. സഹായത്തിനുള്ള പതിവ് മാനദണ്ഡങ്ങള്‍ പാലിക്കാതെ അസാധാരണ കേസുകളായി പരിഗണിച്ചാണ് ദുരിത ബാധിതര്‍ക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കുന്നത്.