മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
ദുബൈ : ദുബൈയിലെ 2 റോഡുകളില്‍ ആര്‍ടിഎ വേഗപരിധി വര്‍ധിപ്പിച്ചു. ശൈഖ് സായിദ് ബിന്‍ ഹംദാന്‍ സ്ട്രീറ്റിലെ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററായും അല്‍ അമര്‍ദി സ്ട്രീറ്റിലേത് 90 കിലോമീറ്ററുമായാണ് വര്‍ധിപ്പിച്ചത്. ഇതനുസരിച്ച് ആല്‍ഐന്‍ റോഡ് മുതല്‍ അക്കാദമിക് സിറ്റി റൗണ്ട് എബൗട്ട് വരെ 100 കിലോ മീറ്റര്‍ വേഗത്തില്‍ വാഹനമോടിക്കാനാകും. അല്‍ അമര്‍ദി സ്ട്രീറ്റില്‍ അക്കാദമിക് സിറ്റി റൗണ്ട് എബൗട്ട് മുതല്‍ അല്‍ ഖവാനീജ് സ്ട്രീറ്റ് വരെയാണ് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിക്കാനാവുക.