മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
ദുബൈ : ദുബൈയില്‍ രണ്ടുറോഡുകളില് വാഹന വേഗപരിധി ഉയര്‍ത്തുന്നതായി ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും (ആര്‍ടിഎ) ദുബായ് പോലീസ് ആസ്ഥാനവും അറിയിപ്പില്‍ വ്യക്ത മാക്കി. അല്‍ അമര്‍ദി സ്ട്രീറ്റ്, ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ സ്ട്രീറ്റ് എന്നീ റോഡുകളിലൂടെ സഞ്ചരിക്കു ന്ന വാഹനങ്ങള്‍ക്കാണ് വേഗപരിധി ഉയര്‍ത്തുന്നത്. ഈ മാസം 30മുതലാണ് പുതിയ വേഗപരിധി പ്രാബല്യത്തില്‍ വരിക.
ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്നഹ്യാന് സ്ട്രീറ്റിലെ പരമാവധി വേഗപരിധി ദുബായ് അ ല്ഐന് റോഡിനും അക്കാദമിക് സിറ്റി റൗണ്ട് എബൗട്ടിനുമിടയില്‍ മണിക്കൂറില്‍ 100 കിലോമീറ്ററായി ഉ യര്‍ത്തും. എന്നാല്‍ അക്കാദമിക് സിറ്റി റൗണ്ട് എബൗട്ടിനും അല്‍ഖവാനീജ് സ്ട്രീറ്റിനും ഇടയില്‍ പരമാവധി വേഗപരിധി മണിക്കൂറില്‍ 90 കിലോമീറ്ററായാണ് ഉയര്‍ത്തുന്നത്. അല്‍ ഖവാനീജ് സ്ട്രീറ്റിനും എമിറേറ്റ്സ് റോഡിനും ഇടയിലുള്ള അല്അമര്ദി സ്ട്രീറ്റില്‍ വേഗപരിധി മണിക്കൂറില്‍ 90 കിലോമീറ്ററായി ക്രമീകരിക്കും. പരമാവധി വേഗത സൂചിപ്പിക്കുന്ന ട്രാഫിക് അടയാളങ്ങളും റോഡ് അടയാളങ്ങളും ഉടനെ മാറ്റിസ്ഥാപിക്കും.
അല്‍ അമര്‍ദി സ്ട്രീറ്റിന്റെയും ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് സ്ട്രീറ്റിന്റെയും ചില ഭാഗങ്ങളില്‍ വേഗപരിധി ദുബായ് പോലീസ് ജനറല്‍ ആസ്ഥാനവുമായി ഏകോപിപ്പിച്ച് ക്രമീകരിക്കുക യും മാനദണ്ഡമാക്കുകയും ചെയ്തിട്ടുണ്ട്. ഈ രണ്ട് റോഡുകളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ആര്‍ടിഎ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടത്തിയ സമഗ്ര മായ എഞ്ചിനീയറിംഗ്-സാങ്കേതിക പഠനത്തിന് ശേഷമാണ് വേഗപരിധി ഉയര്‍ത്താനുള്ള തീരുമാനം കൈ കൊണ്ടത്. രണ്ട് റോഡുകളും അടുത്തിടെ വികസിപ്പിക്കുകയും വിപുലീകരിക്കുകയും പാതകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. ഒപ്റ്റിമല്‍ സ്പീഡ് ലിമിറ്റുകള്‍, സുഗമമായ ഗതാഗതം, ട്രാഫിക് അപകട ങ്ങള് കുറയ്ക്കല്‍, കാല്‍നടക്കാരുടെ സുരക്ഷ എന്നിവയുള്‍പ്പെടെ മാനദണ്ഡമാക്കിയാണ് വേഗപരിധിയി ല്‍ മാറ്റം വരുത്തുന്നത്.