സര്‍ക്കാര്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ യുഎഇയില്‍ ‘ഡാറ്റാ സൂചിക’
അബുദാബി : അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ അബുദാബി പോലീസ് നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. അപകടങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ഇപ്പോഴിതാ വീണ്ടും മുന്നറിയിപ്പുമായി അപകടത്തിന്റെ വീഡിയോ എക്സില്‍ പങ്ക് വെച്ചിരിക്കുകയാണ് അബുദാബി പോലീസ്. അശ്രദ്ധമായ ലൈന്‍ മാറ്റത്തിലൂടെ അപകടങ്ങള്‍ ഉണ്ടാകുന്നതിന്റെ ഉള്‍പ്പെടെയുള്ള വീഡിയോ ആണ് പോലീസ് എക്സില്‍ പങ്ക് വെച്ചിരിക്കുന്നത്. മറ്റു വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുന്നതിനായി എമര്‍ജന്‍സി വാഹനങ്ങള്‍ക്കായി നീക്കി വെച്ചിരിക്കുന്ന ലൈനുകള്‍ ഉപയോഗിക്കുരുതെന്നും ഇത് 1000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ലഭിക്കുന്ന കുറ്റമാണെന്നും പോലീസ് ഈ വീഡിയോയിലൂടെ ഓര്‍മ്മിപ്പിക്കുകയാണ്. വലതു ഭാഗത്തേക്ക് തിരിഞ്ഞു പോകുന്ന റോഡിലേക്ക് കടക്കാനായി അവസാന നിമിഷം മാത്രം തയ്യാറാകുന്ന കാര്‍, ബസുമായുള്ള കൂട്ടിയിടിയില്‍ നിന്ന് തലനാരിഴയ്ക്ക് മാത്രം രക്ഷപ്പെടുന്ന വീഡിയോയും ബോധവത്കരണത്തിന്റെ ഭാഗമായി പോലീസ് പങ്ക് വെച്ചിട്ടുണ്ട്. മുന്നറിയിപ്പ് കണക്കിലെടുത്ത് ശ്രദ്ധയോടെ മാത്രം വാഹനമോടിക്കുക.