യുഎഇ-സിറിയ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി
കുവൈത്ത് സിറ്റി : പോലിസ് വാഹനങ്ങള്‍ കാണുമ്പോള്‍ മാത്രം സീറ്റ് ബെല്‍റ്റ് ഇടുന്ന ഡ്രൈവര്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത് ഗതാഗത വകുപ്പ്. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക., ഡ്രൈവിംഗ്നിടെ മൊബൈല്‍ ഉപയോഗിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടുപിടിക്കാന്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള ആധുനിക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര പ്രതിരോധ വകുപ്പ് മന്ത്രി ശൈഖ് ഫഹദ് അല്‍ യൂസുഫിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ആക്സിഡന്റുകളുടെയും നിയമ ലാംഘനങ്ങളുടെയും പാശ്ചാത്തലത്തിലാണ് നടപടി. റോഡ്ഉപയോക്താക്കളുടെ സുരക്ഷവര്ദ്ധിപ്പിക്കുക, നിയമങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക, സീറ്റ്ബെല്‍റ്റ്, ഫോണ്‍ ഉപയോഗം എന്നിവയെ കുറിച്ച് ഡ്രൈവര്‍മാരെ ഓര്‍മ്മപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ എല്ലാ റോഡുകളും ഉള്‍പ്പെടുത്തിയുള്ള വിശാലമായ നെറ്റ്വര്ക്കിംഗ് ശൃംഖല എ ഐ നിരീക്ഷണ സംവിധാനത്തിന്റെ കീഴില്‍ കൊണ്ടുവന്നിട്ടുണ്ട്.