ഷാര്‍ജ ദിബ്ബ അല്‍ഹിസ്ന്‍ കോട്ട ഇസ്ലാമിക പൈതൃക പട്ടികയില്‍
കുവൈത്ത് സിറ്റി : ഭരണ നിര്‍വ്വഹണ രംഗത്ത് ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ ആഗോള തലത്തില്‍ കുവൈത്തിന് അറുപത്തി ആറാമത് സ്ഥാനം. ഏഷ്യന്‍ രാജ്യങ്ങള്‍ ക്കിടയില് ഇരുപതാമതാണ് കുവൈത്ത്. ഐക്യ രാഷ്ട്ര സഭയുടെ ഇ-ഗവണ്മെന്റ് ഡെവലപ്മെന്റ് ഇന്‍ഡക്സ് (ഇ ജി ഡി ഐ) 2024 സൂചിക റിപ്പോര്‍ട്ട് അനുസരിച്ചാണിത്. ഗള്‍ഫ് മേഖലയില്‍ ഒന്നാം സ്ഥാനം സഊദി അറേബിയക്കാണ്. ജി-20 രാജ്യങ്ങളില്‍ രണ്ടാം സ്ഥാനവും സഊദി നേടി. ഗള്‍ഫ് മേഖലയില്‍ റാങ്കു നേടിയത് യഥാക്രമം സഊദി അറേബ്യ, യു എ ഇ , ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈത്ത് എന്നിങ്ങനെയാണ്.