റോഡ് സുരക്ഷ : രണ്ടാംഘട്ട ബോധവത്ക്കരണവുമായി അബുദാബി പൊലീസ്
അബുദാബി : നാടിന്റെ സമാധാനം തകര്‍ക്കുകയും സമൂഹത്തില്‍ ചിദ്രത പരത്തുകയും ചെയ്യുന്ന മഹാ വിപത്തിനെതിരെ നാട് ഒറ്റക്കെട്ടായി പോരാടണമെന്ന് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല പ്രസ്താവിച്ചു. അബുദാബി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു. അധികാരത്തിനോ മറ്റു ലാഭങ്ങള്‍ക്കോ വേണ്ടി പടച്ചു വിടുന്ന വര്‍ഗ്ഗീയ പ്രചാരണങ്ങള്‍ ഭാവിയില്‍ നാടിന് വരുത്തുന്ന വിപത്ത് വലിയതാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും വര്‍ഗീയത പ്രോത്സാഹിപ്പിക്കരുത്. തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞാലും നാട് സമാധാനത്തോടെയും സന്തോഷത്തോടെയും കഴിയണം. നമ്മുടെ നാട് ഇത്തരക്കാരെ തിരിച്ചറിയാനും അവരെ ഒറ്റപ്പെടുത്താനും കഴിവുള്ളവരാണെന്ന് ‘കാഫിര്‍ ‘ പ്രചരണത്തിലൂടെ കാണാന്‍ സാധിച്ചത്. ഇത്തരക്കാരെ സംരക്ഷിക്കുന്നവരും കൂട്ടു നില്‍ക്കുന്നവരും അധികാരം കൈകാര്യം ചെയ്യുന്നവര്‍ ആകുമ്പോള്‍ കൂടുതല്‍ ഭയാനകമാണെന്നും പറക്കല്‍ കൂട്ടിച്ചേര്‍ത്തു