ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം
ദുബൈ : കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി നാളെ ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ അബു ഹൈല്‍ കെഎംസിസിയിലെ പിഎ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. മൗലിദ് പാരായണവും പ്രഭാഷകന്‍ മലയില്‍ ശാഹുല്‍ ഹമീദ് അന്‍വരിയുടെ മദ്ഹുറസൂല്‍ പ്രഭാഷണവും റൗളത്തുല്‍ ജന്ന ബുര്‍ദ സംഘത്തിന്റെ ബുര്‍ദ മജ്ലിസും നടക്കും. ഇന്റര്‍നാഷണല്‍ ഫിറ്റ്നസ് ബോഡി ബില്‍ഡ് ഫെഡറേഷന് അര്‍മേനിയയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഫാ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടറും യുഎഇ കെഎംസിസി കാസര്‍കോട ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാനുമായ ഹനീഫ് മരവയലിന്റെ മകന് അഫ്റാസ് മരവയലിനെ സ്നേഹോപഹാരം നല്കി ആദരിക്കും. പരിവാടി വിജയിപ്പിക്കണമെന്ന് ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ,ജനറല്‍ സെക്രട്ടറി ഹനീഫ് ടി ആര് ,ട്രഷറര്‍ ഡോക്ടര്‍ ഇസ്മായില്‍ എന്നിവര്‍ ആവശ്യപ്പെട്ടു