27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി: യുഎഇ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ഹൗസ് ഇന്ന് നടക്കും. അബുദാബി ഇന്ത്യന്‍ എംബസ്സിയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ നാലുവരെ നടക്കുന്ന ഓപ്പണ്‍ ഹൗസില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് എംബസി ഉദ്യോഗസ്ഥരെ കാണാനും പരാതികള്‍ ബോധിപ്പിക്കാനും കഴിയും. തൊഴില്‍ പ്രശ്നങ്ങള്‍, കോണ്‍സുലാര്‍ വിഷയങ്ങള്‍, വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഓപ്പണ്‍ ഹൗസില്‍ ഉദ്യോഗസ്ഥരോട് അവതരിപ്പിക്കുവാന്‍ സാധിക്കും. അതേസമയം പാസ്സ്പോര്‍ട്ട് പുതുക്കല്‍ മറ്റു അനുബന്ധ രേഖകള്‍ സംബന്ധിച്ച കാര്യങ്ങള്‍, സര്‍ട്ടിഫിക്കേറ്റ് അറ്റസ്റ്റേഷന് എന്നിവയൊന്നും ഓപ്പണ്‍ഹൗസില്‍ ഉണ്ടായിരിക്കുന്നതല്ല.