ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം
അബുദാബി : ഇന്ത്യയുമായുള്ള ബന്ധത്തിന്റെ ഓര്‍മ്മ പുതുക്കി ഇത്തിഹാദ് എയര്‍വെയ്സ്. ഇന്ത്യയിലേക്ക് ആദ്യമായി സര്‍വീസ് നടത്തിയതിന്റെ ചരിത്ര ഓര്‍മ്മയക്കായി വിമാന ടിക്കറ്റ് നിരക്ക് ഇളവ് പ്രഖ്യാപിച്ചരിക്കുകയാണ് കമ്പനി. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2004സ്പതംബര്‍ 26 ന് ബോംബെ വിമാനത്താവളത്തിലേക്കായിരുന്നു ഇത്തിഹാദ് ഇന്ത്യയിലേക്ക് നടത്തിയ ആദ്യ സര്‍വീസ്. ആ ദിവസത്തിന്റെ ഓര്‍മ്മയ്ക്കായി ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്ക് ഇത്തിഹാദ് വെബ്സൈറ്റ് വഴി ഇന്ത്യയിലേക്കുള്ള യാത്ര ബുക്ക് ചെയ്യുന്നവര്‍ക്ക് വിമാന ടിക്കറ്റ് നിരക്കില്‍ 20 ശതമാനം വരെ ഇളവ് അനുവദിക്കും. ഈ മൂന്ന് ദിവസങ്ങളില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 15 വരെയുള്ള യാത്രകള്‍ ബുക്ക് ചെയ്യാം. ഇന്ത്യ ഇത്തിഹാദ് എയര്‍വെയ്സിന്റെ പ്രധാന വിപണിയാണ്. 20 വര്‍ഷക്കാലം ഇന്ത്യയുമായി നടത്തിയ സഹകരണത്തിന് തങ്ങള്‍ അഭിമാനം കൊള്ളുന്നുവെന്നും ഇത്തിഹാദ് എയര്‍വെയ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അന്റോനോള്‍ഡോ നേവസ് വ്യക്തമാക്കി. ഇത്തിഹാദ് എയര്‍വെയ്സിന്റെ എട്ടാമത്തെ ആഗോള ലക്ഷ്യസ്ഥാനമായിരുന്നു ഇന്ത്യ. നിലവില്‍ ലോകത്തെ 80 സുപ്രധാന നഗരങ്ങളിലേക്ക് എത്തിഹാദ് എയര്‍വെയ്സ് സര്‍വീസ് നടത്തുന്നുണ്ട്. 2030 ഓടെ ഇത് 125 നഗരങ്ങളിലേക്ക് ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.