കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
യു എ ഇ : യു എ ഇ പ്രസിഡന്റ് അമേരിക്ക സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. തിങ്കളാഴ്ച അമേരിക്കയിലെത്തുന്ന യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ യുഎസ് പ്രസിഡന്റ് ജോ ബൈഡന് സ്വാഗതം ചെയ്യും.
മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന ഗസ, സുഡാന് വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യും. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിന്റെ അനന്ത സാധ്യതകളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. യുഎഇ പ്രസിഡന്റിന്റെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. ജോ ബൈഡന്റെ പിന്‍ഗാമിയായി മത്സരിക്കുന്ന വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും യുഎഇ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും.