ഇബ്രാഹീം അബ്ദുല്ല അല്‍ ജുവൈദ് പബ്ലിക് പ്രോസിക്യൂഷന് അസി.അറ്റോര്‍ണി ജനറല്‍
ദുബൈ : കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായി വിസ സ്റ്റാറ്റസ് ചെയ്തു രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്ന 4000 വ്യക്തികള്‍ക്ക് തൊഴില്‍ അഭിമുഖങ്ങള്‍ നടത്തിയതായി ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) അറിയിച്ചു. ഇതില്‍ നിന്ന് തിരഞ്ഞെടുത്ത 58 പേര്‍ക്ക് അവരുടെ യോഗ്യതക്കനുസരിച്ചുള്ള ജോലി ലഭിക്കുകയും അവര്‍ രാജ്യത്തെ താമസം നിയമവിധേയമാക്കാന്‍ ഒരുങ്ങുകയുമാണെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. വിവിധ കമ്പനികളുമായി സഹകരിച്ചു അല്‍ അവീര്‍ പൊതുമാപ്പ് കേന്ദ്രത്തിലാണ് ജോബ് ഇന്റര്‍വ്യൂ നടത്തുന്നത്. വിസ നിയമലംഘകരെ പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്തി രാജ്യത്ത് തുടരാന്‍ വീണ്ടും അവസരം ഒരുക്കുകയാണ് ജിഡിആര്‍എഫ്എ ഈ പദ്ധതിയിലൂടെ നടത്തുന്നത്. ദുബൈ ജിഡിആര്‍ എഫ്എ സ്റ്റാറ്റസ് റെഗുലറൈസേഷന് ഇനിഷ്യേറ്റീവ് കമ്മ്യൂണിറ്റി സ്ഥിരതപ്രോത്സാഹിപ്പിക്കുന്നതിലും താമസക്കാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഗണ്യമായ മുന്നേറ്റം നടത്തി. 22 കമ്പനികളാണ് നിലവില്‍ തൊഴില്‍ നല്കാന് ഇനിഷ്യേറ്റീവിന്റെ ഭാഗമായുള്ളത്. 80ലധികം കമ്പനികള്‍ പദ്ധതിയുമായി സഹകരിക്കാന്‍ സന്നദ്ധ അറിയിച്ചു വെയിറ്റിംഗ് ലിസ്റ്റിലുണ്ട്. ഇത് രാജ്യത്ത് നിയമപരമായ പദവി തേടുന്ന വ്യക്തികള്‍ക്ക് ശോഭനമായ ഭാവിക്ക് വഴിയൊരുക്കുന്നുവെന്നും നിയമനക്കാര്‍ക്കിടയില്‍ 100% സംതൃപ്തി നിരക്ക് കൈവരിച്ചുവെന്നും ദുബൈ ജിഡിആര്‍എഫ്എ കൂട്ടിച്ചേര്‍ത്തു. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി,സിറ്റിസണ്‍ഷിപ്പ്,കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി.) ‘സുരക്ഷിത സമൂഹത്തിലേക്ക്’ സന്ദേശത്തില്‍ ആരംഭിച്ച പൊതുമാപ്പിന്റെ കാമ്പയിനില്‍ സഹകരിക്കാന്‍ കൂടുതല്‍ കമ്പനികള്‍ വരുന്നതോടെ വരും ദിവസങ്ങളില്‍ ഇണെണ്ണത്തില് വര്‍ധനവ് പ്രതീക്ഷിക്കപ്പെടുന്നതായി ജിഡിആര്‍എഫ്എ അറിയിച്ചു. ഈ സംരംഭത്തിനുള്ളില്‍ തൊഴില്‍ അവസരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാമൂഹിക ഐക്യം വര്‍ധിപ്പിക്കുകയും വ്യക്തികളുടെ സാമ്പത്തിക ശാക്തീകരണത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ജിഡിആര്‍ എഫ്എ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്റിപറഞ്ഞു.വ്യക്തികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ വിദ്യാഭ്യാസ യോഗ്യത, പ്രൊഫഷണല്‍ പരിചയം,വ്യക്തിഗത വൈദഗ്ധ്യം,ലഭ്യമെങ്കില്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, അവര്‍ കമ്പനികള്‍ നിശ്ചയിച്ച അഭിമുഖങ്ങളിലും മറ്റു ടെസ്റ്റുകളും വിജയിക്കുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബൈയിലെ താമസക്കാര്‍ക്ക് പിന്തുണയും ശാക്തീകരണവും നല്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭമെന്ന് ദുബൈയിലെ നിയമലംഘകരുടെയും വിദേശികളുടെയും ഫോളോഅപ്പ് വിഭാഗത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സലാ അല്‍ ഖംസി പറഞ്ഞു.’പുതിയ ജീവനക്കാരുടെ സ്ഥിരത ഉറപ്പാക്കാനും പ്രഫഷണല്‍ വിജയം കൈവരിക്കാന്‍ അവരെ പ്രാപ്തരാക്കാനായി നടപ്പിലാക്കുന്ന പരിശീലനവും വികസനപരിപാടികളും ജോബ് ലഭിക്കുന്നവര്‍ക്ക് ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ട്രാന്സ്പോര്ട്ടേഷന്, നിര്‍മ്മാണ മേഖല, ലോജിസ്റ്റിക് സര്‍വീസ്, റസ്റ്റോറന്‍സ്, പാക്കേജിങ് അടക്കമുള്ള വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് സ്റ്റാറ്റസ് റെഗുലറൈസേഷന് ഇനിഷ്യേറ്റീവുമായി സഹകരിച്ചുവരുന്നത്.