ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം
ദുബൈ : ദുബൈയില്‍ ക്രൂസ് ടൂറിസം രംഗത്ത് വന്‍ വളര്‍ച്ച നേടിയതായി ടൂറിസം വകുപ്പ് അധികൃതര്‍. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടയില്‍ ലോകത്തെ ക്രൂസ് രംഗത്ത് ഏറ്റവും അധികം വളര്‍ച്ച നേടിയ നഗരങ്ങളില്‍ ഒന്നാണ് ദുബൈ. 1998ലാണ് ദുബൈ യില്‍ ക്രൂസ് ടൂറിസം ആരംഭിച്ചത്.കഴിഞ്ഞ സീസണില്‍ റെക്കോര്‍ഡ് ക്രൂസ് കപ്പലുകള്‍ സര്‍വീസ് ആണ് നടത്തിയിട്ടുള്ളത്.
ജിസിസി രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടിട്ടുള്ള റിസോര്‍ട്ട്സ് വേള്‍ഡ് ക്രൂസ് തയ്യാറെടുക്കുകയാണ്.നവംബര്‍ ഒന്നു മുതല്‍ വിവിധ ഗള്‍ഫ് വിനോദ കേന്ദ്രങ്ങളിലേക്ക് കപ്പല്‍ പുറപ്പെടും.അബുദാബിയുടെ ഭാഗമായ സര്ബനിയാസിലേക്ക് എല്ലാ വെള്ളിയാഴ്ചകളിലും പുറപ്പെടുന്ന രണ്ട് രാത്രികള്‍ ഉള്‍പ്പെടുന്ന പാക്കേജ്,ഖസബ് മസ്കറ്റ് വഴി എല്ലാ ഞായറാഴ്ചകളിലും പുറപ്പെടുന്ന മൂന്ന് രാത്രിയുടെ ഒമാന്‍ പാക്കേജ്, ദോഹയിലേക്ക് എല്ലാ ബുധനാഴ്ചകളിലും പുറപ്പെടുന്ന രണ്ട് രാത്രികള്‍ ഉള്‍പ്പെടുന്ന ഖത്തര്‍ പാക്കേജ് എന്നിവയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈ ടൂറിസവുമായി ചേര്‍ന്നാണ് കപ്പല്‍ യാത്ര ഒരുക്കിയിരിക്കുന്നത് വിവിധ പാക്കേജുകള്‍ ഒരുമിച്ച് തിരഞ്ഞെടുക്കാനും അവസരമുണ്ട്. സഞ്ചാരികള്‍ക്കായി പ്രത്യേക സൗകര്യങ്ങളും കപ്പലില്‍ ഒരുക്കിയിട്ടുണ്ട് ആദ്യ യാത്ര ദീപാവലി ദിനത്തില്‍ ആയിരിക്കും.മാത്രമല്ല രാത്രി മുഴുവന്‍ നീളുന്ന പാര്‍ട്ടികളും സംഗീതപരിപാടികളും ഒരുക്കും. അമ്യൂസ്മെന്റ് പാര്‍ക്ക്, വാട്ടര്‍ പാര്‍ക്ക് എന്നിവയും കപ്പലിലുണ്ട്. പാലസ് എന്ന പേരില്‍ അത്യാഡംബര മുറികളുമുണ്ട്.