മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില് പരിഷ്കാരങ്ങളുമായി യുഎഇ
ദുബൈ : യുഎഇയിലുള്ളവര് ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന എയര് ടാക്സി സര്വീസ് അടുത്തവര്ഷം ഡിസംബറില് ആരംഭക്കും. ദുബായ് ആര്ടിഎയുമായി സഹകരിച്ച് വൈദ്യുത എയര് ടാക്സികള് വികസിപ്പിക്കുന്ന ജോബി ഏവിയേഷന് അധികൃതരാണ് ഈ കാര്യം അറിയിച്ചത്. കരാര് പ്രകാരം 2026 മുതലാണ് പറക്കും ടാക്സികള് സേവനം ആരംഭിക്കുക എന്നാല് അടുത്തവര്ഷം ഡിസംബറില് തന്നെ സേവനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണെന്നും അധികൃതര് വ്യക്തമാക്കി. യു.എ.ഇ.യില് സര്ട്ടിഫൈഡ് എയര് ടാക്സി ഓപ്പറേറ്ററായിമാറാനുള്ള ആദ്യചുവടുവെപ്പ് നടത്തിയതായി ജോബി ഏവിയേഷന് അധികൃതര് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ജോബി ഏവിയേഷനുമായും യു.കെ. ആസ്ഥാനമായുള്ള പോര്ട്ട് ഇന്ഫ്രാസ്ട്രക്ചറുമായും കഴിഞ്ഞ ഫെബ്രുവരിയിലാണ് ആര്.ടി.എ. കരാറിലെത്തിയത്. ആറുവര്ഷത്തേക്ക് ദുബൈയില് എയര് ടാക്സികള് പ്രവര്ത്തിപ്പിക്കാനുള്ള അവകാശം ജോബി കമ്പനിക്ക് മാത്രമാണ്.
ഉബര് ടാക്സി സേവനം ഉപയോഗിക്കുന്നതിന് ഏതാണ്ട് സമാന രീതിയിലായിരിക്കും എയര് ടാക്സി സേവനങ്ങളും പ്രവര്ത്തിക്കുക. ആപ്പ് വഴി തന്നെ യാത്ര ബുക്ക് ചെയ്യാനാവു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, പാം ജുമൈറ ,ഡൗണ് ടൗണ് ദുബൈ, ദുബൈ മറീന എന്നിവയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന നാല് വെര്ട്ടി പോര്ട്ടുകളാണ് എയര് ടാക്സികള് ലാന്ഡ് ചെയ്യാനും ഫേക്ക് ഓഫ് ചെയ്യാനും ഒരുക്കിയിട്ടുള്ളത്.